Latest News

ഡ്രിം ശാദി....ഇറ്റ്‌സ് എ ഡിഫറന്റ് ഫീലിങ്; സന്തോഷത്താല്‍ കണ്ണ് നിറഞ്ഞ് ഹന്‍സിക; ഹന്‍സികുയടെ വിവാഹ വീഡിയോയുടെ ഒടിടിയില്‍; ഹന്‍സികാസ് ലവ് ശാദി ഡ്രാമ ടീസര്‍ പുറത്ത്; നയന്‍താരയുടെ വിവാഹ വിഡീയോ കാത്തിരുന്ന് മടുത്ത് ആരാധകരും

Malayalilife
ഡ്രിം ശാദി....ഇറ്റ്‌സ് എ ഡിഫറന്റ് ഫീലിങ്; സന്തോഷത്താല്‍ കണ്ണ് നിറഞ്ഞ് ഹന്‍സിക; ഹന്‍സികുയടെ വിവാഹ വീഡിയോയുടെ ഒടിടിയില്‍; ഹന്‍സികാസ് ലവ് ശാദി ഡ്രാമ ടീസര്‍ പുറത്ത്; നയന്‍താരയുടെ വിവാഹ വിഡീയോ കാത്തിരുന്ന് മടുത്ത് ആരാധകരും

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ ഹന്‍സിക മൊട്‌വാനിയുടെ വിവാഹ വാര്‍ത്ത ചലച്ചിത്ര ലോകത്ത് വലിയ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹന്‍സികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ കതൂരിയാണ് ഹന്‍സികയുടെ വരന്‍. നടി ഹന്‍സികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ സ്ട്രീമിംഗ് തുടങ്ങുന്നതിന്റെ ഭാഗമായി പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലാണ് വിവാഹ വീഡിയോ സ്ട്രീമിംഗ് ചെയ്യുക. 'ഹന്‍സികാസ് ലവ് ശാദി ഡ്രാമ' എന്ന പേരില്‍ ഒരു ഷോയാണ് വിവാഹ വീഡിയോ പുറത്തുവിടുക. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറാണ് വിവാഹ വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു വിവാഹ ആഘോഷം നടന്നത്.

പ്രണയ വിവാഹമായിരുന്നു ഹന്‍സികയുടെത്. കൂട്ടുകാരിയുടെ മുന്‍ഭര്‍ത്താവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താരം. താരത്തിന്റെ ബിസിനല് പാര്‍ട്ട്ണര്‍ കൂടിയായിരുന്ന സുഹൈല്‍ കതൂരി.
ഈ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. എന്തായാലും താരത്തിന്റെ വിവാഹ വീഡിയോയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവന്റെയും വിവാഹ ആഘോഷങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിംഗ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. 'നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍' എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ആയിട്ടാണ് എത്തുക. നയന്‍താര - വിഘ്‌നേശ് ശിവന്‍ വിവാഹ വീഡിയോ മാത്രമല്ല താര ദമ്പതിമാരുടെ പ്രണയവും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി എന്നും വാര്‍ത്തകള്‍ വന്നിരുന്നു.  ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 

മഹാബലിപുരത്തെ ആഢംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വെച്ച് കഴിഞ്ഞ ജൂണ്‍ ഒമ്പതിന് ഷാരൂഖ് ഖാന്‍, രജനികാന്ത്, എ ആര്‍ റഹ്മാന്‍, സൂര്യ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു സംവിധായകന്‍ വിഘ്‌നേശ് ശിവന്റെയും നടി നയന്‍താരയുടെയും വിവാഹ ആഘോഷങ്ങള്‍. എന്നാല്‍ നയന്‍താരയുടെ വിവാഹം കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ നിരാശയിലാണ്.

 

Read more topics: # ഹന്‍സിക
Hotstar Specials Hansika Love Shaadi Drama

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES