മലയാള ഗാന ആസ്വാദകർക്ക് ഏറെ സുപരിചിതനായ ഗായകൻ എ ആര്‍ ശരത്ചന്ദ്രന്‍ നായര്‍ അന്തരിച്ചു. 52 വയസായിരുന്നു. ഞായറാഴ്ച വൈകുന്നേരം കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹ പാര്‍ട്ടിക്കിടെ ഗാനമേളയില്‍ ആറാമത്തെ പാട്ടു പാടിക്കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു.
ചാന്തുപൊട്ട് എന്ന ചിത്രത്തിലെ ആഴക്കടലിന്റെ എന്ന ഗാനം അടുത്ത ബന്ധു ആവശ്യപ്പെട്ടത് പ്രകാരം ആലപിക്കവെ പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്ന് വീഴുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
ഗാനമേളവേദികളില്‍ സ്ത്രീശബ്ദത്തില്‍ പാട്ടുപാടി കൊണ്ട് തന്നെ തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായ ശരത് വിസ്മയം തീര്‍ത്തിട്ടുണ്ട്. എസ്.ജാനകിയുടെ ശബ്ദം ഭംഗിയായി അനുകരിക്കുമായിരുന്നു. ശരത്തിന്റെ വലതുകൈ സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് നഷ്ടപ്പെട്ടിരുന്നു. കോവിഡ് അടച്ചിടല്‍ അവസാനിച്ചതോടെ വീണ്ടും ഗാനമേള വേദികളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് ശരത്തിനെ മരണം കീഴടക്കിയത്.