മലയാളികളുടെ പ്രിയപ്പെട്ട സംഗീതഞ്ജനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. അതേ പോലെ തന്നെ മലയാളികള്‍ നെഞ്ചിലേറ്റിയതാണ് ബാലഭാസ്‌കറെയും. സ്വര്‍ഗീയ സംഗീതമാണ് ഇരുവരുടെയും കൈമുതല്‍. എന്നാല്‍ ഇപ്പോള്‍ മകള്‍ക്ക് പിന്നാലെ ബാലഭാസ്‌കറും യാത്രപറയുമ്പോള്‍ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ ജോണ്‍സണ്‍ മാസ്റ്ററുടെ കുടുംബത്തിന്റെ ദുര്യോഗമാണ് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ വിഷമത്തോടെ പങ്കുവയ്ക്കുന്നത്.
മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഗീതഞ്ജരായിരുന്ന ജോണ്‍സണ്‍ മാസ്റ്ററുടെയും ബാലഭാസ്‌കറുടെയും മരണത്തില്‍ ചിന്നഭിന്നമായത് ഇരുവരുടെയും കുടുംബമാണ്. ഭര്‍ത്താക്കന്‍മാരും മക്കളും അകാലമരണം പുല്‍കിയപ്പോള്‍ ഇരുവരുടെയും ഭാര്യമാര്‍ തനിച്ചായി മാറി. മലയാളത്തില്‍ സജീവമായി തുടരാന്‍ തയ്യാറെടുക്കവെ ആയിരുന്നു ജോണ്‍സണ്‍ മാസ്റ്ററെ മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ കൂട്ടിക്കൊണ്ട് പോയത്. അപകടത്തെതുടര്‍ന്ന് ചികിത്സയിലിരിക്കേ ബാലഭാസ്‌കറും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിക്കുന്നത്.
ബാലഭാസ്‌കര്‍ മകള്‍ തേജസ്വിനിക്ക് പിന്നാലെയാണ് മരിച്ചതെങ്കില്‍ ജോണ്‍സന്‍ മാസ്റ്ററുടെ മക്കളായ റെന്നിനെയും ഷാനെയും പിതാവ് ജോണ്‍സന്റെ മരണ ശേഷമാണ് ദൈവം കൂട്ടിക്കൊണ്ട് പോയത്. ബാലഭാസ്‌കറിന്റെ ഏകമകള്‍ കാര്‍ അപകടത്തില്‍ ഉടന്‍ മരിക്കുകയും ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കേ ഇന്നലെ മരിക്കുകയുമാണ് ചെയ്തത്. അതേസമയം ജോണ്‍സണ്‍ മാസ്റ്റര്‍ 2011ല്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ റെന്‍ ജോണ്‍സണ്‍ തൊട്ടടുത്ത വര്‍ഷം വാഹനാപകടത്തിലാണ് മരിച്ചത്. എന്നിട്ടും തീരാത്ത വിധിയുടെ വിളയാട്ടത്തില്‍ ജോണ്‍സണ്‍ മാഷിന്റെ മകള്‍ ഷാനെയും മരണം കൂട്ടിക്കൊണ്ടുപോയി.
2016ലാണ് ഗായിക കൂടിയായ ഷാന്‍ ജോണ്‍സണെ ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും മക്കളും അകാലത്തില്‍ മരിച്ചതോടെ തനിച്ചായത് ജോണ്‍സണ്‍ മാഷിന്റെ ഭാര്യ റാണിയാണ്. റാണി ജോണ്‍സണ് ഇപ്പോള്‍ ബന്ധുക്കളാണ് അഭയമായിട്ടുള്ളത്. സമാനമായി ഏക മകള്‍ക്കൊപ്പം ഭര്‍ത്താവും പോകുമ്പോള്‍ തനിച്ചാകുന്നത് ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയാണ്. യാദൃശ്ചികമെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട സംഗീതഞ്ജരുടെ കുടുംബത്തിന് ഏറ്റ തീരാവേദനയിലെ സമാനതയില്‍ ആരാധകരും ഇപ്പോള്‍ തങ്ങളുടെ വിഷമം പങ്കുവയ്ക്കുകയാണ്.