തമിഴ് നടന്‍ മാരന്‍ കോവിഡ് ബാധയെ തുടർന്ന് വിടവാങ്ങി. 48 വയസായിരുന്നു. ഗില്ലി, കുരുവി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട് രണ്ട് ദിവസം മുമ്ബാണ് . രോഗബാധിതനായതിനെ തുടർന്ന് ചെങ്കല്‍പപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയായിരുന്നു താരത്തിന്റെ മരണം സംഭവിച്ചത്.
അദ്ദേഹം ഇതിനോടകം തന്നെ ബോസ് എന്‍ഗിര ഭാസ്‌കരന്‍, തലൈനഗരം, ദിഷൂം, വേട്ടൈക്കാരന്‍, കെജിഎഫ് ചാപ്റ്റര്‍1 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടന്‍പാട്ട് കലാകാരന്‍ കൂടിയായിരുന്നു മാരന്‍.