Latest News

മകന്റെ ഞെട്ടിക്കുന്ന മേക്കോവര്‍ കണ്ട് മല്ലിക; പൃഥ്വിക്ക് പൂര്‍ണ പിന്തുണയും പ്രാര്‍ഥനയും അറിയിച്ച് അമ്മ മല്ലിക സുകുമാരന്‍

Malayalilife
topbanner
മകന്റെ ഞെട്ടിക്കുന്ന മേക്കോവര്‍ കണ്ട് മല്ലിക; പൃഥ്വിക്ക് പൂര്‍ണ പിന്തുണയും പ്രാര്‍ഥനയും അറിയിച്ച് അമ്മ മല്ലിക സുകുമാരന്‍


കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി എന്ത് ത്യാഗത്തിനും തയ്യാറാകുന്ന ആളാണ് പൃഥിരാജ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ഇതിന്റെ നായകനായ നജീബ് എന്ന കഥാപാത്രത്തിനായി 30 കിലോയോളം ഭാരമാണ് പൃഥിരാജ് കുറച്ചത്. ഇപ്പോള്‍ മകന്റെ ഞെട്ടിക്കുന്ന മേക്കോവര്‍ കണ്ട് പിടയുന്ന അമ്മ മനസുമായി നടി മല്ലിക സുകുമാരന്‍ കുറിച്ച പോസ്റ്റാണ് വൈറലായി മാറുന്നത്.

ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടുജീവിതം സിനിമയാക്കി ഒരുക്കുന്നത് ബ്ലസ്സിയാണ്. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തിനായി ഒരുങ്ങിയ പൃഥ്വിയെ കണ്ട്  ആരാധകര്‍ ഞെട്ടിയിരുന്നു. നജീബിനായി 30 കിലോയോളം ആണ് നടന്‍ കുറച്ചത്. കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും പിന്തുടര്‍ന്നാണ് പൃഥ്വി ശരീരഭാരം കുറച്ചുകൊണ്ടിരിക്കുന്നത്.

തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. നജീബാകാന്‍ തന്നെ പൂര്‍ണമായും സമരപ്പിക്കുകയാണെന്ന് വ്യക്തമാക്കി പൃഥ്വിരാജ് പങ്കുവച്ച കുറിപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായത്. കഠിനമായ മെയ്ക്കോവറിന്റെ അവസാന ഘട്ടത്തിനായി താന്‍ രാജ്യത്ത് മാറി നിലക്കുകയാണെന്ന് അറിയിച്ച് പൃഥ്വി ഫെയസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണെന്നും തന്റെ മെയ്ക്കോവറിന്റെ അവസാന ഘട്ടം, സിനിമ സക്രീനുകളില എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്നാണ് താന്‍ കരുതുന്നതെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു.ചിത്രത്തിന് വേണ്ടി തന്റെ സര്‍വ്വസ്വവും നലകുന്നുവെന്നും അതിനായി കുറച്ചു നാളത്തേക്ക് രാജ്യം വിടുകയുമാണെന്നും താരം ആരാധകരെ അറിയിച്ചു.

ഇപ്പോഴിതാ പൃഥ്വിക്ക് പൂര്‍ണ പിന്തുണയും പ്രാരഥനയും അറിയിച്ചിരിക്കുകയാണ് അമ്മ മല്ലിക സുകുമാരന്‍

എന്റെ കുഞ്ഞിനെ സരവശക്തനായ ദൈവം തമ്പുരാന്‍ രക്ഷിക്കട്ടെ..മോനൂ അമ്മയുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളും..കഠിനാധ്വാനം, സമര്‍പ്പണം, പ്രതിബദ്ധത, പാഷന്‍...നീ ഈ ഗുണങ്ങള കൊണ്ടെല്ലാം അനുഗ്രഹിക്കപ്പെട്ടവനാണ് മോനൂ. ദൈവം നിന്റെ കൂടെയുണ്ട് എന്റെ ദാദൂ... പൃഥ്വിയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ട് മല്ലിക സുകുമാരന്‍ കുറിച്ചത് ഇങ്ങനെയാണ്. മെലിഞ്ഞുണങ്ങിയ മകനെ കണ്ട് സങ്കടം ഉളളിലൊതുക്കിയാണ് മല്ലിക മകന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

അതേസമയം താന്‍ മെലിയുന്നത് കണ്ട് ആരും അനുകരിക്കരുതെന്നും ഇത് അപകടകരമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അപകടമൊന്നുമില്ലാതെ നിലനില്‍ക്കുന്നതെന്നാണ് പൃഥ്വി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അമല പോളാണ് ആടുജീവിതത്തില്‍ പൃഥിയുടെ നായിക.


 

Mallika sukumaran shocked after seeing prithivi raj

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES