മലയാള സിനിമാ ലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ക്കിടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോള്‍ (71) അന്തരിച്ചു.മലയാളം ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ഒരുപിടി സിനിമകളും, കഥാപാത്രങ്ങളും ബാക്കി വച്ചാണ് ജോണ്‍ പോള്‍ വിടവാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ഭാര്യ. ഐഷ എലിസബത്ത്. മകള്‍ ജിഷ ജിബി.
ജോണ്‍ പോളിന്റെ ആദ്യ തിരക്കഥ ഇന്ത്യന്‍ സിനിമയ്ക്ക് അന്നുവരെ അപരിചിതമായൊരു പ്രണയകഥയായിരുന്നു. പ്രണയമീനുകളുടെ കടല്‍ എന്ന കമല്‍ ചിത്രമാണ് ജോണ്‍പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാളസിനിമ. 1980 ല്‍ ചാമരം എന്ന സിനിമയിലൂടെ മലയാളികള്‍ പരിചയപ്പെട്ടത് ശക്തമായ തിരക്കഥകളൊരുക്കി പിന്നീട് മലയാളിപ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയും ആരാധകരാക്കി മാറ്റുകയും ചെയ്ത അപൂര്‍വ്വപ്രതിഭയെയായിരുന്നു
നൂറോളം തിരക്കഥകള്‍ എഴുതിയിട്ടും സ്വന്തമായി ഒരു വീട് പോലും അദ്ദേഹത്തിനുണ്ടായില്ല. സാമ്ബത്തികലാഭത്തിന് വേണ്ടി സിനിമാപ്രവര്‍ത്തനം നടത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല എന്നു വേണം കരുതാന്‍. അവസാനനാളുകളില്‍ ജോണ്‍ പോളിന്റെ ചികിത്സക്കായി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അഭ്യുദയകാക്ഷികളുടെ സഹായം തേടിയിരുന്നു.