പ്രമുഖ ബോളിവുഡ് തരാം ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്ന് ഋഷി കപൂറിനെ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹം അര്‍ബുദ രോഗബാധിതനായിരുന്നു. അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വിദേശത്ത് കഴിഞ്ഞിരുന്ന താരം കഴിഞ്ഞ വര്‍ഷമാണ് തിരികെ ഇന്ത്യയിലേക്ക് എത്തുന്നതും. ഫെബ്രുവരി മാസത്തിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. ഡൽഹിയിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുക്കുന്ന വേളയിൽ വച്ച് അദ്ദേഹത്തിന് അണുബാധയുണ്ടാകുകയും ആശുപത്രിയിലാക്കുകയും ചെയ്‌തിരുന്നു. എന്നാൽ മുംബൈയിൽ മടങ്ങിയെത്തിയ ശേഷം വൈറൽ പനി ബാധിക്കുകയും ആശുപത്രിയിലായ അദ്ദേഹം രോഗമുക്തനാകുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അമിതാഭ് ബച്ചനാണ് മരണവിവരം സ്ഥിരീകരിച്ചത്.
ബോളിവുഡ് ചലച്ചിത്ര രംഗത്തെ നടനും, നിർമ്മാതാവും, സംവിധായകനുമാണ് ഋഷി കപൂർ.താരത്തിന്റെ ആദ്യ ചിത്രം 1970 ലെ മേരനാം ജോക്കർ ആണ്. 1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി വേഷമിടും ചെയ്‌തിരുന്നു. 2004 നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഏപ്രിൽ രണ്ടു മുതൽ പുതിയ പോസ്റ്റുകൾ ഒന്നും തന്നെ വന്നിരുന്നില്ല. അടുത്തിടെ ദ് ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപിക പദുക്കോണിന്റെ കൂടെ അഭിനയിക്കാനൊരുങ്ങുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഈയടുത്ത് നെറ്റ്ഫ്ലിക്സിൽ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് അഭിനയിച്ചത്.