Latest News

തീയേറ്ററിന്റെ ഗെയിറ്റില്‍ വലിഞ്ഞ് കയറിയും മതില്‍ ചാടി കടന്നും ആദ്യ ദിവസത്തെ ടിക്കറ്റ് നേടാനുള്ള ആരാധകരുടെ സാഹസം...! തല അജിത്ത് ചിത്രം വിശ്വാസം റിലീസിന് മുമ്പേ വമ്പന്‍ വരവേല്‍പ്പ് 

Malayalilife
തീയേറ്ററിന്റെ ഗെയിറ്റില്‍ വലിഞ്ഞ് കയറിയും മതില്‍ ചാടി കടന്നും ആദ്യ ദിവസത്തെ ടിക്കറ്റ് നേടാനുള്ള ആരാധകരുടെ സാഹസം...! തല അജിത്ത് ചിത്രം വിശ്വാസം റിലീസിന് മുമ്പേ വമ്പന്‍ വരവേല്‍പ്പ് 

കാത്തിരിപ്പിനൊടുവില്‍ തല അജിത്തിന്റെ ആക്ഷന്‍ ചിത്രം വിശ്വാസം 14 ന് തീയേറ്ററുകളിലേക്കെത്തുകയാണ്. തമിഴ് മക്കള്‍ ആദ്യദിനം തന്നെ ചിത്രം കാണാനുള്ള നെട്ടോട്ടത്തിലാണ്. സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത് വിശ്വാസത്തിന്റെ മുന്‍കൂര്‍ ടിക്കറ്റ് നല്‍കുന്ന തീയേറ്ററിന്റെ മുന്‍വശത്ത് നിന്നുള്ള ആരാധകരുടെ ആവേശത്തിന്റെ വീഡിയേയാണ്.

തീയേറ്ററിന്റെ ഗെയിറ്റില്‍ വലിഞ്ഞ് കയറിയും മതില്‍ ചാടി കടന്നും ആദ്യ ദിവസത്തെ ടിക്കറ്റ് നേടാനുള്ള ആരാധകരുടെ സാഹസങ്ങളാണ് വിഡിയോയില്‍. അംബട്ടൂര്‍ റക്കി മള്‍ട്ടിപ്ലക്‌സ് തീയേറ്ററിന് മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് റൈറ്റ്‌സ് റെക്കോര്‍ഡ് വിലയ്ക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

സിരുത്തൈ ശിവയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും മരണമാസ് ഡയലോഗുകളുമായാണ് ചിത്രത്തിന്റെ ട്രെയിലറിലുള്ളത്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലും താരമെത്തുന്നു. ഇവരുടെ മകളായി മലയാള താരം അനിഘയും ചിത്രത്തില്‍ എത്തുന്നുണ്ട്. 

 

Heavy rush for #Viswasam bookings all over the state.. @SathyaJyothi_ @kjr_studios pic.twitter.com/UJ0R0EJ0D1

— Ramesh Bala (@rameshlaus) January 6, 2019



 

 

Read more topics: # Heavy rush,# Viswasam bookings,# ajith
Heavy rush,Viswasam bookings,ajith

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES