Latest News

കടം നല്‍കിയ പണം തിരികെ ചോദിച്ചപ്പോള്‍ പീഡനാരോപണം; മുന്‍ ഭര്‍ത്താവിന്റെ സഹോദരിക്കെതിരെ 2 കോടിയുടെ മാനനഷ്ടക്കേസുമായി ഹന്‍സിക മോട്വാനി; പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യം

Malayalilife
കടം നല്‍കിയ പണം തിരികെ ചോദിച്ചപ്പോള്‍ പീഡനാരോപണം; മുന്‍ ഭര്‍ത്താവിന്റെ സഹോദരിക്കെതിരെ 2 കോടിയുടെ മാനനഷ്ടക്കേസുമായി ഹന്‍സിക മോട്വാനി; പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യം

ബിസിനസുകാരന്‍ സൊഹേല്‍ ഖതൂരിയയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ, മുന്‍ ഭര്‍ത്താവിന്റെ സഹോദരിക്കെതിരെ നിയമപോരാട്ടവുമായി നടി ഹന്‍സിക മോട്വാനി. സൊഹേലിന്റെ സഹോദരി മുസ്‌കാന്‍ നാന്‍സി ജെയിംസിനെതിരെ രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസാണ് താരം മുംബൈ സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തത്. തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് മുസ്‌കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

തനിക്കും സഹോദരന്‍ പ്രശാന്ത് മോട്വാനിക്കുമെതിരെ മുസ്‌കാന്‍ ഉന്നയിച്ച ഗാര്‍ഹിക പീഡന പരാതികള്‍ വ്യാജമാണെന്ന് ഹന്‍സിക കോടതിയില്‍ വാദിച്ചു. താന്‍ കടം നല്‍കിയ 27 ലക്ഷം രൂപ തിരികെ നല്‍കാതിരിക്കാനാണ് ഇത്തരത്തില്‍ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് താരത്തിന്റെ പക്ഷം. ഹന്‍സികയുടെ സഹോദരന്‍ പ്രശാന്തുമായുള്ള വിവാഹസമയത്താണ് മുസ്‌കാന്‍ ഈ തുക കടം വാങ്ങിയത്. പലതവണ ആവശ്യപ്പെട്ടിട്ടും തുക മടക്കിനല്‍കാന്‍ മുസ്‌കാന്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സഹോദരന്റെ ദാമ്പത്യ കാര്യങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും വിവാഹശേഷം അവര്‍ക്കൊപ്പമല്ല താമസിച്ചിരുന്നതെന്നും ഹന്‍സിക വ്യക്തമാക്കി. കാലക്രമേണ അവര്‍ തമ്മിലുള്ള ബന്ധം വഷളായതില്‍ തനിക്ക് പങ്കില്ല. സിവില്‍ മാനനഷ്ടക്കേസിന് പുറമെ, മുസ്‌കാനെതിരെ അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടക്കേസും ഹന്‍സിക ഫയല്‍ ചെയ്തിട്ടുണ്ട്.

നാല് വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ അടുത്തിടെയാണ് ഹന്‍സികയും സൊഹേലും വേര്‍പിരിഞ്ഞത്. ജീവനാംശമായി ഒരു രൂപ പോലും വേണ്ടെന്ന ഹന്‍സികയുടെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് പുതിയ നിയമക്കുരുക്കുകള്‍. നേരത്തെ മുസ്‌കാന്റെ പരാതിയില്‍ ഹന്‍സികയ്ക്കും സഹോദരനുമെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരെ താരം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Hansika Motwani Files Rs 2 Crore Defamation Case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES