Latest News

നടന്‍ മേള രഘു  അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലേക്ക് ശ്രീനിവാസൻ കൈപിടിച്ചെത്തിച്ച പ്രതിഭ

Malayalilife
നടന്‍ മേള രഘു  അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലേക്ക് ശ്രീനിവാസൻ കൈപിടിച്ചെത്തിച്ച പ്രതിഭ

ടന്‍ മേള രഘു  അന്തരിച്ചു. 60 വയസ്സായിരുന്നു. കഴിഞ്ഞ 16ന് രഘു വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും താരത്തെ  പ്രവേശിപ്പിക്കുകയായിരുന്നു.   കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന്  ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.  രഘു അഭിനയ രംഗത്തേക്ക്  കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് എത്തിയത്. മുപ്പതില്‍ അധികം ചിത്രങ്ങളില്‍ താരം ഇതിനോടകം തന്നെ  അഭിനയിച്ചിട്ടുണ്ട്.  താരം അവസാനമായി മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം 2ലാണ്  മേള രഘു അഭിനയിച്ചത്. 

താരത്തിന്  സഹായവുമായി ഗുരുതരാവസ്ഥയിൽ കഴിയുമ്പോഴും  സിനിമ മേഖലയില്‍ നിന്നുമുള്ളവര്‍ എത്തുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ഏഴ് ദിവസത്തിലധികം തന്നെ താരം  അബോധാവസ്ഥയില്‍ കിടന്നു. രഘു വീട്ടില്‍ കഴിഞ്ഞ 16-ാം തീയതി  കുഴഞ്ഞ് വീഴുകയായിരുന്നു.  അതേസമയം സോഷ്യല്‍ മീഡിയയില്‍ അമ്മ സംഘടനയില്‍ അംഗമായ രഘുവിന്റെ ചികിത്സാ സഹായത്തിനായി സംഘടനയെയോ താരങ്ങളെയോ അറിയിക്കണമെന്ന അഭ്യര്‍ത്ഥനയുമായി  സന്ദേശം പ്രചരിച്ചിരുന്നു. എന്നാല്‍ ആരും സഹായങ്ങള്‍ നല്‍കിയില്ലെന്നാണ് പ്രാഥമികമായുള്ള  വിവരം. 

 അപൂര്‍വസഹോദരങ്ങള്‍ എന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം ഒരു മുഖ്യവേഷം ചെയ്ത നടനാണ് മേള രഘു. രഘു സിനിമയിലെത്തുന്നത് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ മേളയില്‍ നായകനായിട്ടാണ്.  മേളയില്‍ അഭിനയിച്ചതോടെ സര്‍ക്കസുകാരനായ രഘു മേള രഘു എന്നറിയപ്പെടുകയായിരുന്നു.  മേള രഘുവിന് കൂടുതല്‍ അവസരങ്ങള്‍ ആദ്യ സിനിമയോടെ തന്നെ പ്രശസ്തനായെങ്കിലും ലഭിച്ചില്ല.
മോഹൻലാൽ ചിത്രമായ  ദൃശ്യം 2ല്‍ മേളയില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയ ജീവിതം അവസാനിച്ചപ്പോള്‍ ഏകദേശം 30 സിനിമകളില്‍ രഘു അഭിനയിച്ചിട്ടുണ്ട്. സഞ്ചാരികള്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, അപൂര്‍വ്വ സഹോദരങ്ങള്‍ , ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

 നടൻ ശ്രീനിവാസൻ നേരിട്ടെത്തി 1980ൽ ചെങ്ങന്നൂർ കൃസ്ത്യൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കാമോയെന്ന് ചോദിക്കുന്നത്. യാത്രക്കിടയിൽ സംവിധായകർ കെ.ജി. ജോർജും നടൻ ശ്രീനിവാസനും ഒരു ചായക്കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ആ രഘുവിനെ  കണ്ടുമുട്ടുകയും അഭിനയത്തിലേക്ക് കൂട്ടികൊണ്ടുവരികയും ആയിരുന്നു.

Read more topics: # Actor mela raghu,# passed away
Actor mela raghu passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES