Latest News

പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി; എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ പല പാടുകളും ശരീരത്തില്‍ കാണാന്‍ തുടങ്ങി; മാധ്യമങ്ങള്‍ പ്രണയം തകര്‍ന്ന് ഡിപ്രഷനിലായെന്ന് പറഞ്ഞു; സിനിമയിലെ ഇടവേളക്ക് പിന്നിലെ കാരണം പറഞ്ഞ് അന്നയും റസൂലും നായിക ആന്‍ഡ്രിയ ജെര്‍മിയ

Malayalilife
 പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി; എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ പല പാടുകളും ശരീരത്തില്‍ കാണാന്‍ തുടങ്ങി; മാധ്യമങ്ങള്‍ പ്രണയം തകര്‍ന്ന് ഡിപ്രഷനിലായെന്ന് പറഞ്ഞു; സിനിമയിലെ ഇടവേളക്ക് പിന്നിലെ കാരണം പറഞ്ഞ് അന്നയും റസൂലും നായിക ആന്‍ഡ്രിയ ജെര്‍മിയ

ന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അന്‍ഡ്രിയ ജെര്‍മിയ.ഇപ്പോഴിതാ താന്‍ സിനിമയില്‍നിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ത്വക്കിനെ ബാധിക്കുന്ന അപൂര്‍വരോഗത്തെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്ന് ആന്‍ഡ്രിയ പറയുന്നു. ദിവ്യദര്‍ശിനിയുമായുള്ള അഭിമുഖത്തിലാണ് ആന്‍ഡ്രിയയുടെ തുറന്നു പറച്ചില്‍.

ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനാണ് നേരിടേണ്ടി വന്നതെന്ന് ആന്‍ഡ്രിയ പറയുന്നു. ''വട ചെന്നൈ എന്ന സിനിമയ്ക്ക് ശേഷം ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ സ്‌കിന്‍ കണ്ടീഷന്‍ പിടിപെട്ടു. എന്റെ മുടിയിഴകള്‍ നരച്ചിട്ടില്ല. പക്ഷേ അന്ന് എന്റെ പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി. എല്ലാ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ പല പാടുകളും ശരീരത്തില്‍ കാണാന്‍ തുടങ്ങി. 

ബ്ലഡ് ടെസ്റ്റുകള്‍ ചെയ്തുനോക്കിയെങ്കിലും അവയെല്ലാം നോര്‍മലായിരുന്നു. എല്ലാറ്റില്‍ നിന്നും ഞാന്‍ കുറച്ചുകാലം മാറിനിന്നു. ആ കണ്ടീഷനില്‍ നിന്നും പുറത്ത് വന്നു. അതിനെ കുറിച്ച് വന്ന ഗോസിപ്പ് പ്രണയം തകര്‍ന്നതുകാരണം ഞാന്‍ ഡിപ്രഷനിലായി എന്നാണ്,' ആന്‍ഡ്രിയ ജെര്‍മിയ പറഞ്ഞു.ഈ കണ്ടീഷന്‍ തന്നെ വളരെ മോശമായി ബാധിച്ചിട്ടില്ലെന്നും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു. 'ചെറിയ പാടുകള്‍ ഇപ്പോഴും കാണാം. കണ്‍പീലികള്‍ക്ക് വെള്ള നിറമുണ്ട്. അത് പക്ഷേ എളുപ്പത്തില്‍ കവര്‍ ചെയ്യാനാവും. തുടരെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. കാരണം അപ്പോളത് മുഖത്ത് കാണും. ജീവിത ശൈലിയില്‍ മാറ്റം വരുത്തി. വര്‍ക്കുകള്‍ കുറച്ചു.'

എന്തെങ്കിലും ടോക്സിക് റിയാക്ഷന്‍ ആയിരിക്കാം അല്ലെങ്കില്‍ ഇമോഷനല്‍ സ്ട്രസ് കൊണ്ടായിരിക്കാം ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ഇങ്ങനെയൊരു ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന ആളെന്ന നിലയില്‍ സമ്മര്‍ദമില്ലാതെ ഈ അവസ്ഥയിലൂടെ കടന്നുപോകാനാകില്ല. ഒരു കഥാപാത്രം ചെയ്യുമ്പോഴെല്ലാം ആ സമ്മര്‍ദം നമുക്കുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ പിന്മാറുക എന്നതു മാത്രമായിരുന്നു ഏക പോംവഴി.

എല്ലാത്തില്‍ നിന്നും കുറച്ച് കാലം താന്‍ മാറി നിന്നു. ആ അവസ്ഥയില്‍ നിന്നും പുറത്തു വന്നു. ഈ സമയത്ത് മാധ്യമങ്ങളും സിനിമയിലെ ചില ആളുകളും പറഞ്ഞത് പ്രണയം തകര്‍ന്നത് കാരണം ഞാന്‍ ഡിപ്രഷനിലായി എന്നാണ്. ഞാന്‍ ഇതേക്കുറിച്ച് സംസാരിക്കാതിരുന്നതാണ്. അതെന്റെ ചോയ്സ് ആണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വയം ഉള്‍ക്കൊള്ളാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും.

ആദ്യമായാണ് ഞാനിക്കാര്യം തുറന്ന് പറയുന്നത്. അതേസമയം ഈ കണ്ടീഷന്‍ എന്നെ വളരെ മോശമായി ബാധിച്ചിട്ടില്ല. ചെറിയ പാടുകള്‍ ഇപ്പോഴുമുണ്ട്. കണ്‍പീലികള്‍ക്ക് വെള്ള നിറമുണ്ട്. അത് എളുപ്പത്തില്‍ കവര്‍ ചെയ്യാം. ഏറെക്കുറെ ഭേദമായി. ജീവിതരീതിയില്‍ പക്ഷേ വ്യത്യാസം വന്നു.തുടരെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. കാരണം അത് മുഖത്ത് പ്രകടമാകും. വര്‍ക്കുകള്‍ കുറച്ചു. ഈ അവസ്ഥയിലെ സമ്മര്‍ദ്ദം മറി കടക്കുന്നതിന് വളര്‍ത്തു നായ എന്നെ സഹായിച്ചുവെന്നു പറയാം. വളര്‍ത്തു നായയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചു. പുതിയ പാടുകള്‍ വരാതെയായി. മേക്കപ്പിലൂടെ നിലവിലെ പാടുകള്‍ മറച്ചു വയ്ക്കാന്‍ കഴിയും. മാസ്റ്റര്‍, പിസാസ് എന്നീ സിനിമകള്‍ ഈ കണ്ടീഷനുള്ളപ്പോള്‍ ചെയ്തതാണ്. പക്ഷേ ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല.'' ആന്‍ഡ്രിയ വെളിപ്പെടുത്തി.

തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെല്ലാം തന്റെ സാന്നിധ്യം തെളിയിച്ച താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. പിന്നണി ഗായികയായി സിനിമയിലെത്തിയ ആന്‍ഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നീ നിലകളിലും ആന്‍ഡ്രിയ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. അന്നയും റസൂലും' എന്ന ചിത്രമാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആന്‍ഡ്രിയയെ സുപരിചിതയാക്കിയത്. ലോഹം, ലണ്ടന്‍ ബ്രിഡ്ജ്, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ മലയാളം ചിത്രങ്ങളിലും ആന്‍ഡ്രിയ അഭിനയിച്ചിരുന്നു.

Andrea Jeremiah reveals her disease

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES