ലൈംഗികാരോപണവുമായി ഗോപി സുന്ദറിനെതിരെ ഗായിക രംഗത്ത്; സുഖാന്വേഷണത്തിനു വിളിച്ചതിനു പിന്നാലെ ഫോണിലൂടെ സ്വയംഭോഗം; പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് ഇര

Malayalilife
ലൈംഗികാരോപണവുമായി ഗോപി സുന്ദറിനെതിരെ ഗായിക രംഗത്ത്; സുഖാന്വേഷണത്തിനു വിളിച്ചതിനു പിന്നാലെ ഫോണിലൂടെ സ്വയംഭോഗം; പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് ഇര

ടന്‍ മുകേഷിനെതിരെ മീ ടൂ ക്യാംപൈന്റെ ഭാഗമായി ആരോപണം ഉര്‍ന്നതിന് പിന്നാലെയാണ് സിനിമാ ലോകത്തെ ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനെതിരെയും ലൈംഗീകാരോപണം ഉയര്‍ന്നിരിക്കുന്നു. ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ വഴിയാണ് ഗോപീ സുന്ദറിനെതിരെ ഗുരുതരമായ ആരോപണം മലയാളി ഗായിക ഉന്നയിച്ചിരിക്കുന്നത്.

അല്‍പസമയം മുമ്പാണ് ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴി ഗോപി സുന്ദറിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നത്. ഇരയുടെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താത്തതെന്ന് ട്വീറ്റില്‍ ആമുഖമുണ്ട്. എന്നാല്‍ ഈ യുവതി മലയാളത്തിലെ ശ്രദ്ധേയയായ ഗായിക ആണെന്നാണ് സൂചന. 34 വയസുള്ളപ്പോള്‍ ഗോപീ സുന്ദര്‍ തന്നെ ലൈംഗിക ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നാണ് ട്വിറ്ററില്‍ കൂടി ഇവര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൗമാരപ്രായത്തില്‍ തന്നെ ഗോപീസുന്ദറിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള തന്നോട് അപ്പോള്‍ മുതല്‍ തന്നെ ഇയാള്‍ മോശമായി പെരുമാറിയിരുന്നുവെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. 

ആദ്യം സുഖാന്വേഷണത്തിന് വിളിച്ച ഗോപി സുന്ദര്‍ പതിയെ അശ്ലീല സംഭാഷണം നടത്തുകയും ശാരീരികബന്ധത്തിന് താല്‍പര്യമുണ്ടെന്ന് അറിയിച്ചെന്നും പെണ്‍കുട്ടി പറയുന്നു. നീലചിത്രം കാണാറുണ്ടോ എന്നും ഇപ്പോഴും കന്യകയാണോ എന്നും ചോദിക്കുമായിരുന്ന ഗോപി പെണ്‍കുട്ടിയോട് താനിപ്പോള്‍ സ്വയംഭാഗം ചെയ്യുകയാണെന്നും പറയുമായിരുന്ന്രേത. പിന്നീട് പല വര്‍ഷങ്ങളിലും ഇതാവര്‍ത്തിച്ചെന്നും കോളേജില്‍ പഠിക്കുന്ന സമയത്തും നീ ഇപ്പോഴും കന്യകയാണോ എന്ന് ചോദിച്ച് ഗോപി മെസേജ് അയച്ചു എന്നും പെണ്‍കുട്ടി ആരോപിക്കുന്നുണ്ട്. പലവട്ടം താല്‍പര്യമമില്ലെന്ന് പറഞ്ഞിട്ടും വീണ്ടും ഗോപി ഇതാവര്‍ത്തിച്ചു. പിന്നീടൊരിക്കല്‍ ഒരു പാട്ട് തനിക്കായി നീക്കി വച്ചിട്ടുണ്ടെന്ന് ഗോപി അറിയിച്ചെന്നും എന്നാല്‍ ഡീറ്റെയില്‍ ചോദിച്ചപ്പോള്‍ വീട്ടിലേക്ക് വരാനും നമ്മുക്ക് പ്ലാന്‍ ചെയ്യാമെന്നും ഇപ്പോഴും നീ കന്യക ആണോ എന്നുമാണ് ചോദിച്ചെന്നും ട്വീറ്റില്‍ പറയുന്നു. 

എന്നാല്‍ ഇപ്പോള്‍ ഗോപി സുന്ദറിനെ തല്ലാത്തത് തന്റെ തെറ്റായി പോയെന്നും താന്‍ വല്ലാതെ പേടിച്ചുപോയത് കൊണ്ടാണെന്നും ഗോപി ഇങ്ങനെ പെരുമാറുമ്പോള്‍ താന്‍ തളര്‍ന്നുപോകുകയായിരുന്നു എന്നും പെണ്‍കുട്ടി കുറിക്കുന്നുണ്ട്. ഓരോ തവണയും ഗോപീസുന്ദറിനെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെന്നും തനിക്ക് വേണ്ടിയിരുന്നത് നല്ല സൗഹൃദമാണെന്നും പറയുന്ന പെണ്‍കുട്ടി ഗോപീസുന്ദറിന് യാതൊരു നാണവും ഇക്കാര്യത്തില്‍ ഇല്ലായെന്നും കൂട്ടിച്ചേര്‍ക്കുന്നു. പല പെണ്‍കുട്ടികളോടും ഗോപിസുന്ദര്‍ സമാനമായ രീതിയില്‍ പെരുമാറിയിട്ടുള്ളതായി തനിക്കറിയാമെന്നും ഗോപിക്ക് സ്വാധീനം ഉള്ളതിനാല്‍ തന്നെ ആരും പ്രതികരിക്കാറില്ലെന്നും പറഞ്ഞാണ് ട്വീറ്റ് അവസാനിക്കുന്നത്. മുകേഷിന് പിന്നാലെ ഗോപി സുന്ദറിനെതിരെയും ഇന്ന് ആരോപണം ഉയരുമ്പോള്‍ വരും ദിവസങ്ങളിലും പലര്‍ക്കെതിരെയും ഇത്തരത്തില്‍ പരാതി ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Gopi Sundar-female singer- sexual harassment- allegation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES