Latest News

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ പുതിയ ചിത്രം "സൈന്ധവ്"

Malayalilife
വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ പുതിയ ചിത്രം

ഫ് 3 യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം വിക്ടറി വെങ്കിടേഷ് നിഹാരിക എന്റർടെയ്ൻമെന്റിന്റെ വെങ്കട്ട് ബോയനപള്ളി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ "ഹിറ്റ് വേഴ്‌സ്" വിജയപരമ്പരകൾ തീർത്ത  സൈലേഷ് കൊളാനുമൊത്ത് കൈകോർക്കുന്നു.

 വെങ്കിടേഷിന്റെ 75-ാമത്തെ  ചിത്രംത്തിന് സൈന്ധവ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ശ്യാം സിംഹ റോയ്ക്ക് ശേഷം നിഹാരിക എന്റർടെയ്ൻമെന്റിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് ചിത്രം. വെങ്കിടേശന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കും സൈന്ധവ്.

ഒരു  ഗ്ലിംപ്സ് ഔട്ടിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയത്. ഒരു ആക്ഷൻ പശ്ചാത്തലത്തിലുള്ള മാസ്സ് എന്റർടൈനർ ചിത്രം തന്നെയായിരിക്കും 
സൈന്ധവ് എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചനകൾ.

അഭിനേതാക്കൾ: വെങ്കിടേഷ്
 രചന-സംവിധാനം: സൈലേഷ് കൊളാനു
 നിർമ്മാതാവ്: വെങ്കട്ട് ബോയനപള്ളി
 ബാനർ: നിഹാരിക എന്റർടെയ്ൻമെന്റ്

Glimpse Of SAINDHAV

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES