നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വെങ്കട്ട് ബോയനപള്ളി നിര്‍മ്മിക്കുന്ന വൈ സൈലേഷ് കൊളാനു സംവിധാനം ചെയ്യുന്ന വിക്ടറി വെങ്കിടേഷിന്റെ 75-ാമത് ചിത്രം സൈന്ധവ് ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയില്‍ പൂജാ ചടങ്ങുകളോടെ ലോഞ്ച് ചെയ്തു.
നായകന്‍ നാനി, റാണ ദഗ്ഗുബതി, നാഗ ചൈതന്യ, നിര്‍മ്മാതാവ് സുരേഷ് ബാബു, ദില്‍ രാജു, കെ രാഘവേന്ദ്ര റാവു, നിര്‍മ്മാതാക്കളായ മൈത്രി നവീന്‍, സിരീഷ്, വൈര മോഹന്‍ ചെറുകുരി, ഡോ. വിജയേന്ദര്‍ റെഡ്ഡി, എ കെ എന്റര്‍ടൈന്‍മെന്റ്‌സ് അനില്‍ സുങ്കര, പീപ്പിള്‍സ് മീഡിയ വിശ്വ പ്രസാദ്, വിവേക് കുച്ചിഭോട്‌ല, 14 റീല്‍സ്+ ഗോപി അചന്ത, സംവിധായകന്‍ വിമല്‍ കൃഷ്ണ, നിര്‍മ്മാതാവ് ഷൈന്‍ സ്‌ക്രീന്‍സ് സാഹു ഗരപതി, എസ്എല്‍വി സിനിമാസ് സുധാകര്‍ ചെറുകുരി, ബന്ദ്ല ഗണേഷ്, സിത്താര നാഗ വംശി, സംവിധായകന്‍ ബി ഗോപാല്‍, എം എസ് രാജു, നിര്‍മ്മാതാവ് ബെല്ലംകൊണ്ട സുരേഷ്, ക്ലാസിക് സുധീര്‍, നിസാം ശശി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റാണ ദഗ്ഗുബതി, നാഗ ചൈതന്യ, സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ നിര്‍മ്മാതാക്കള്‍ക്ക് കൈമാറി. കെ രാഘവേന്ദ്ര റാവു ക്ലാപ്പ് ബോര്‍ഡ് അടിച്ചപ്പോള്‍ ദില്‍ രാജു ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. അനില്‍ രവിപുടിയാണ് ആദ്യ ഷോട്ട് സംവിധാനം ചെയ്തത്. സൈന്ധവിന്റെ റെഗുലര്‍ ഷൂട്ട് ഉടന്‍ ആരംഭിക്കും.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിംപ്സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വന്‍ ബജറ്റിലാണ് സൈന്ധവി ഒരുങ്ങുന്നത്. വെങ്കിടേഷിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. സിനിമയില്‍ നിരവധി പ്രമുഖ അഭിനേതാക്കള്‍ അഭിനയിക്കും.
സന്തോഷ് നാരായണന്‍ സംഗീതം നിര്‍വ്വഹിക്കുന്നു. എസ് മണികണ്ഠന്‍ ക്യാമറ ചലിപ്പിക്കുമ്പോള്‍ ഗാരി ബിഎച്ച് എഡിറ്ററും അവിനാഷ് കൊല്ല പ്രൊഡക്ഷന്‍ ഡിസൈനറുമാണ്. കിഷോര്‍ തല്ലൂരാണ് സഹനിര്‍മ്മാതാവ്. മറ്റ് അഭിനേതാക്കളെ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കും. സൈന്ധവ് എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും റിലീസ് ചെയ്യും.
അഭിനേതാക്കള്‍: വെങ്കിടേഷ്, നവാസുദ്ദീന്‍ സിദ്ദിഖി. രചന-സംവിധാനം: സൈലേഷ് കൊളാനു. നിര്‍മ്മാതാവ്: വെങ്കട്ട് ബോയനപള്ളി. ബാനര്‍: നിഹാരിക എന്റര്‍ടെയ്ന്‍മെന്റ്. സംഗീതം: സന്തോഷ് നാരായണന്‍. സഹനിര്‍മ്മാതാവ്: കിഷോര്‍ തല്ലൂര്‍. ഡിഒപി: എസ്.മണികണ്ഠന്‍. സംഗീതം: സന്തോഷ് നാരായണന്‍. എഡിറ്റര്‍: ഗാരി ബി.എച്ച്. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല. വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: പ്രവീണ്‍ ഘണ്ട. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ് വെങ്കിട്ടരത്‌നം (വെങ്കട്ട്). പിആര്‍ഒ: ശബരി.