തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നയന്‍താര. മലയാളവും തമിഴും തെലുങ്കും കന്നടയും കടന്ന് ബോളിവുഡിലടക്കം തന്റെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു താരം.സിനിമാതാരം എന്നതിലുപരി ഒരു സംരംഭക കൂടിയാണ് നയന്‍താര.
പല തരത്തിലുള്ള സംരംഭങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന താരം കുടുംബജീവിതവും ഒപ്പം കൊണ്ടുപോകുന്നുണ്ട്.ഭര്‍ത്താവ് വിക്കിയ്ക്കും ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകിനുമൊപ്പം ജീവിതം ആഘോഷമാക്കുകയാണ്. മക്കളുടെ വിശേഷങ്ങളും നടി ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.
ഇപ്പോള്‍ തന്നെ തേടിയെത്തിയ സന്തോഷത്തില്‍ ഭര്‍ത്താവിനോടുള്ള സ്നേഹവും നന്ദിയും അറിയിക്കുകയാണ് താരം. 'ബിസിനസ് ടുഡേ'എന്ന മാഗസീനില്‍ 'മോസ്റ്റ് പവര്‍ഫുള്‍ വുമണ്‍ ഇന്‍ ബിസിനെസ്' എന്ന ടാഗ്ലൈന് സ്വന്തമാക്കിയാക്കിയിരിക്കുകയാണ് നയന്‍താര. വലിയ സ്വപ്നം കാണാന്‍ പഠിപ്പിച്ചതിന് ഭര്‍ത്താവിനോടുള്ള നന്ദിയും നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.