Latest News

നീണ്ട മുടി വെട്ടി താടിയും മീശയും ഷേവ് ചെയ്ത് പല്ലിൽ കമ്പിയുമിട്ടു; ബോബിയിൽ നിന്ന്‌ സച്ചിയിലേക്കുള്ള ഷെയ്ൻ നിഗത്തിന്റെ വേഷപ്പകർച്ച ഇങ്ങനെ; ഇഷ്‌കിലെ മേക്കിങ് വിഡിയോ വൈറൽ

Malayalilife
നീണ്ട മുടി വെട്ടി താടിയും മീശയും ഷേവ് ചെയ്ത് പല്ലിൽ കമ്പിയുമിട്ടു; ബോബിയിൽ നിന്ന്‌ സച്ചിയിലേക്കുള്ള ഷെയ്ൻ നിഗത്തിന്റെ വേഷപ്പകർച്ച ഇങ്ങനെ; ഇഷ്‌കിലെ മേക്കിങ് വിഡിയോ വൈറൽ

കുമ്പളങ്ങി നൈറ്റ്‌സിൽ ബോബിയായി പ്രേക്ഷകഹൃദയം കീഴടക്കിയ നടൻ ഷെയ്ൻ നിഗം ഇഷ്‌ക് എന്ന തന്റെ ഏറ്റവും പുതിയു ചിത്രത്തിൽ സച്ചിയായി എത്തി ആരാധകരെ വീണ്ടും വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ്.ഇഷ്‌കിന്റെ ടീസർ പുറത്തുവന്നപ്പോൽ മുതൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ബോബിയിൽ നിന്ന് സച്ചിയിലേക്കുള്ള ഷെയ്‌നിന്റെ മാറ്റം കാണിക്കുന്ന ട്രാൻസ്‌ഫോർമേഷൻ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

കുബളങ്ങി നൈറ്റ്സിലെ ബോബിയിൽ നിന്നും ഇഷ്‌കിലെ സച്ചിയിലേക്കുള്ള ഷെയ്ൻ നിഗത്തിന്റെ രൂപമാറ്റ വിഡിയോയാണ് പുറത്ത് വിട്ടത്. അലസമായ താടിയും മുടിയും നീട്ടി വളർത്തിയ ഗറ്റപ്പിലായിരുന്നു ഷെയ്ൻ കുമ്പളങ്ങിയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇപ്പോൾ പുറത്ത് വിട്ട 1.44 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിൽ നീട്ടി വളർത്തിയ മുടിയും താടിയുമൊക്കെ മുറിച്ച് താരത്തെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ പല്ലിൽ ക്ലിപ്പിട്ടിട്ടുണ്ട്.

ഇതിനുള്ള തയ്യാറെടുപ്പും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവാഗതനായ അനുരാജ് മനോഹർ ആണ് ഇഷ്‌ക് സംവിധാനം ചെയ്തിരിക്കുന്നത്. ഷെയ്ൻ നിഗത്തിന്റെ നായികയായി ചിത്രത്തിലെത്തുന്നത് ആൻ ശീതളാണ്. ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രതീഷ് രവി തിരക്കഥ തയ്യാറാക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആർ മെഹ്തയും എ.വി അനൂപും, സി.വി സാരഥിയും ചേർന്നാണ്. ഇ ഫോർ എന്റർടെന്മെൻസിന്റേയും എ.വി.എ പ്രൊഡക്ഷൻസിന്റേയും ബാനറിൽ നോട്ട് എ ലൗവ് സ്റ്റോറി എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്.

Read more topics: # Evolution,# of Actor,# shane Nigam,# Ishq movie
Evolution of Actor shane Nigam for Ishq movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES