Latest News

ഗോത്രകലയായ രാമര്‍കൂത്തിന്റെ  പശ്ചാത്തലത്തില്‍ ഡോക്യൂഫിക്ഷന്‍ ഒരുങ്ങുന്നു; ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു

Malayalilife
ഗോത്രകലയായ രാമര്‍കൂത്തിന്റെ  പശ്ചാത്തലത്തില്‍ ഡോക്യൂഫിക്ഷന്‍ ഒരുങ്ങുന്നു; ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു

മണ്‍മറഞ്ഞുപോകുന്ന ഗോത്രകലയായ രാമര്‍ക്കൂത്തിന്റെ  പശ്ചാത്തലത്തില്‍ ഡോക്യൂഫിക്ഷന്‍ സിനിമ ഒരുങ്ങുന്നു. അട്ടപ്പാടിയിലെ ഇരുള സമൂദായത്തില്‍ നിന്നുള്ള മരുതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ ബാനറില്‍ വിജീഷ് മണി ഫിലിം ക്ലബ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്രീരാമ ചരിതമാണ് 'രാമര്‍ കൂത്ത്'ന്റെ പ്രമേയം. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന വേളയില്‍ അട്ടപ്പാടി മാരിയമ്മന്‍ കോവില്‍ വെച്ച് നടന്ന ചടങ്ങില്‍  തമ്മിയമ്മ, നഞ്ചമ്മ, വടുകിയമ്മ ചേര്‍ന്ന്  ശ്രീരാമ ചരിതം തനതുഭാഷയില്‍ പാടി  സംവിധായകന്‍ മരുതന് ക്ലാപ്പ് ബോര്‍ഡ് പൂജിച്ചു നല്‍കി. ചടങ്ങില്‍ വിജീഷ് മണിയും, രാമര്‍ കുത്ത് കലാകാരന്‍മാരായ പൊന്നന്‍, കാരമട, ഈശ്വരന്‍, വെള്ളിങ്കിരി, ലക്ഷമണന്‍, വിനോദ്, രകേഷ്, ശിവാനി കെ, ആര്‍ച്ചന കെ എന്നിവര്‍ പങ്കെടുത്തു.

ഛായാഗ്രഹണം: വിനീഷ്, എഡിറ്റര്‍: വിഷ്ണു രാംദാസ്, സംഗീതം: ശബരീഷ്, പ്രൊജക്ട് ഡിസൈനര്‍: അച്ചുതന്‍ പനച്ചികുത്ത്, മേക്കപ്പ്: മനോജ് പി.വി, കലാസംവിധാനം: കൈലാസ്, വസ്ത്രാലങ്കാരം: സനോജ്, പി.ആര്‍.ഓ ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.

Documentary in the context of tribal art Ramarkoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES