'മൈ സ്‌റ്റോറി'യെ താറടിക്കാൻ ശ്രമിച്ചിട്ടും പൃഥ്വിരാജും പാർവതിയും പ്രതികരിച്ചില്ല; ഡബ്ല്യുസിസിയും ചെറുവിരലനക്കിയില്ല; സിനിമയെ തകർക്കാൻ ഓൺലൈൻ മാധ്യമങ്ങളിൽ നിരൂപണമെന്ന പേരിൽ ദുഷ്പ്രചാരണം; ഫെഫ്കയ്ക്കും സൈബർ സെല്ലിനും പരാതി നൽകിയതായി സംവിധായിക റോഷ്‌നി ദിനകർ

മറുനാടൻ മലയാളി ബ്യൂറോ
topbanner
'മൈ സ്‌റ്റോറി'യെ താറടിക്കാൻ ശ്രമിച്ചിട്ടും പൃഥ്വിരാജും പാർവതിയും പ്രതികരിച്ചില്ല; ഡബ്ല്യുസിസിയും ചെറുവിരലനക്കിയില്ല; സിനിമയെ തകർക്കാൻ ഓൺലൈൻ മാധ്യമങ്ങളിൽ നിരൂപണമെന്ന പേരിൽ ദുഷ്പ്രചാരണം; ഫെഫ്കയ്ക്കും സൈബർ സെല്ലിനും പരാതി നൽകിയതായി സംവിധായിക റോഷ്‌നി ദിനകർ

കൊച്ചി: മൈ സ്‌റ്റോറി എന്ന തന്റെ സിനിമയെ കുറിച്ച് മോശം പ്രചാരണം നടക്കുകയാണെന്നും നായികാനായകന്മാരായ പാർവതിയും പൃഥ്വിരാജും പ്രതികരിച്ചില്ലെന്നും സംവിധായിക റോഷ്‌നി ദിനകർ. പൃഥ്വിയേയും പാർവതിയേയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയും പ്രതികരിച്ചില്ല. വനിതാ കൂട്ടായ്മ അംഗം സജിത മഠത്തിലുമായി സംസാരിച്ചു. തനിക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിച്ചവരാരും സഹായിച്ചില്ല. ഫെഫ്ക ഉൾപ്പെടെ സംഘടനകൾക്ക് പരാതി നൽകി. ബംഗളൂരുവിൽ സൈബർ സെല്ലിനും പരാതി നൽകിയതായി റോഷ്‌നി പറഞ്ഞു.

മൈ സ്റ്റോറിയെ സിനിമയെ തകർക്കാൻ ഓൺലൈൻ മാധ്യമങ്ങളിൽ നിരൂപണമെന്ന പേരിൽ ദുഷ്പ്രചരണം നടത്തുകയാണെന്ന് അവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്തത്. റിലീസിന് മുമ്പേ സിനിമയ്‌ക്കെതിരെ പ്രചാരണം ആരംഭിച്ചിരുന്നു. പാർവതിയ്‌ക്കെതിരെ സഭ്യമല്ലാത്ത ഭാഷയിലായിരുന്നു പ്രചരാണങ്ങൾ. കുടുംബസമേതം സിനിമ കാണരുതെന്നും പാർവതി അഴിഞ്ഞാടുകയാണെന്നും മറ്റുമാണ് പ്രചരിപ്പിച്ചത്. കന്നഡ സിനിമയിൽ പ്രവർത്തിക്കുന്ന താൻ മലയാളത്തിൽ ആദ്യം സംവിധാനം ചെയ്തതാണ് മൈ സ്റ്റോറി. മലയാളത്തിൽ തുടരുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പ്രചരണമെന്ന് സംശയമുണ്ട്. 

18 കോടി രൂപ ചെലവിൽ രണ്ടു വർഷം കൊണ്ടാണ് സിനിമ ഒരുക്കിയത്. സിനിമയുടെ പാട്ട് ഇറങ്ങിയതു മുതൽ ആസൂത്രിമായ ആക്രമണമാണ് നടക്കുന്നത്. വലിയ പ്രതിസന്ധികൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാൽ, കുടുംബത്തോടൊപ്പം കാണാൻ കഴിയാത്ത മോശമായ സിനിമയാണിതെന്നും മറ്റുമുള്ള വ്യാജപ്രചരണങ്ങൾ ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നതായി റോഷ്‌നി പരാതിപ്പെട്ടു.

Director Roshni Dinakar about online media controversies against my story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES