Latest News

രണ്‍വേയുടെ രണ്ടാം ഭാഗമെത്തുന്നു; കൈയ്യില്‍ വാളയാര്‍ പരമശിവത്തെ പച്ച കുത്തി ആരാധകര്‍; നിറപുഞ്ചിരിയുമായി ആള്‍ക്കൂട്ടത്തിനിടയില്‍ ദിലീപ്നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.!

Malayalilife
topbanner
രണ്‍വേയുടെ രണ്ടാം ഭാഗമെത്തുന്നു; കൈയ്യില്‍ വാളയാര്‍ പരമശിവത്തെ പച്ച കുത്തി ആരാധകര്‍; നിറപുഞ്ചിരിയുമായി ആള്‍ക്കൂട്ടത്തിനിടയില്‍  ദിലീപ്നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.!

ദിലീപിന്റെ കരിയറില തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് റണ്‍വേ. ജോഷി ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് ഈ സംബവം വൈറലായി മാറിയത്. ഇന്ദ്രജിത്ത്, സുജ കാര്‍ത്തിക, ഹരിശ്രീ അശോകന്‍, കാവ്യ മാധവന്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരന്ന കുടുംബ ചിത്രമയിരുന്നു ഇത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയ്ക്ക് രണ്ടാം ഭാഗം ഇറങ്ങുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ആരാധകര്‍ ഇതേറ്റെടുത്തിരുന്നു. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നീതിയില്‍ വിക്കന്‍ വക്കീലായാണ് താരമെത്തുന്നത്. മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ദിലീപ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലാണ് താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പുതിയ സിനിമയുടെ ലൊക്കേഷനിലെത്തിയ താരം ആരാധകരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിറപുഞ്ചിരിയുമായി ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആരാധകന്റെ കൈയ്യില്‍ വാളയാര്‍ പരമശിവത്തെ പച്ച കൊത്തിയത് കണ്ടപ്പോള്‍ താരം അത് നോക്കുന്ന ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്‍വേയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നുള്ള തെളിവാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് കാണാം.

Read more topics: # Dileep-runway-second part
Dileep-runway-second part

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES