പെട്ടന്ന് കണ്ടപ്പോ പേടിച്ചല്ലേ...! മ്മ്..ചെറുതായിട്ട്..! ദിലീപിന്റെയും അനുസിത്താരയുടേയും ചിത്രത്തിന് ട്രോളുകള്‍..!

Malayalilife
topbanner
പെട്ടന്ന് കണ്ടപ്പോ പേടിച്ചല്ലേ...! മ്മ്..ചെറുതായിട്ട്..!    ദിലീപിന്റെയും അനുസിത്താരയുടേയും ചിത്രത്തിന് ട്രോളുകള്‍..!

വ്യാസന്‍ കെ.പിയുടെ കഥയിലും തിരക്കഥയിലും ദിലീപ്, അനു സിത്താര എന്നിവര്‍ പ്രധാന റോളിലെത്തുന്ന 'ശുഭയാത്ര'യുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ക്ഷേത്രനടയില്‍ അനു സിതാരയുടെ കഴുത്തില്‍ തുളസിമാല ചാര്‍ത്തി ഇരുവരും ഒന്നിച്ച് വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രം അനു സിത്താര തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍ കല്യാണ വേഷത്തില്‍ നില്‍ക്കുന്ന ദിലീപിന്റെയും അനുസിത്താരയുടേയും ചിത്രങ്ങള്‍ക്ക് കടുത്ത ട്രോളുകളാണ് നേരിടുന്നത്.

കാവ്യയുമായി വലിയ  മുഖസാദ്യശ്യമാണ് അനുസിത്താരയ്ക്ക് എന്ന് നേരത്തെ തന്നെ ആരാധകര്‍ പറയുന്നുണ്ടായിരുന്നു. കാവ്യയ്ക്ക് ശേഷം വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയും കാവ്യയുടേതിന് സമാനമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയം കീഴടക്കിയ ശാലീന സുന്ദരിയാണ് അനുസിത്താര.അനുസിത്താരയും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്  ശുഭരാത്രി. പച്ച ഷര്‍ട്ടും മുട്ടും ധരിച്ച് നില്‍ക്കുന്ന ദിലീപിന്റെയും ്അടുത്തായി പച്ച കരയുളള സെറ്റ് സാരിയുടുത്ത് നില്‍ക്കുന്ന അനുവിന്റെയും ചിത്രമാണ് പുറത്ത് വന്നത്. തുളസിമാല അണിഞ്ഞ്  അമ്പലത്തിന് മുന്നില്‍ വിവാഹിതരായി നില്‍ക്കുന്ന ഇരുവരുമാണ് ചിത്രത്തില്‍. ഇതിന് കാവ്യയുടെ ചിത്രമടക്കം വച്ചാണ് ട്രോളുകള്‍ ഇറങ്ങിയിരിക്കുന്നത്. 

അതാണ് ദിലീപ്

ദിലീപിനൊപ്പം അനു സിത്താര വേണമെന്നില്ല. ദിലീപ് ഒറ്റയ്ക്ക് ഒരു മാലയും പിടിച്ച് നിന്നാല്‍ പോലും ആ ഫോട്ടോ വൈറലാവും എന്നറിയുന്ന സംവിധായകന്‍ വ്യാസന് ഇനി സിനിമയുടെ പ്രമേഷന്‍ ചെയ്യാന്‍ അധികം ബുദ്ധിമുട്ടാണ്ടാവില്ല എന്നും ട്രോളുകള്‍ ഉണ്ട്.ദിലീപിനെ വീണ്ടും വിവാഹ വേഷത്തില്‍ കണ്ടതോടെ കാവ്യയെയും ട്രോളി കൊണ്ട് എത്തിയിരിക്കുകയാണ്. ഈ ചിത്രം കണ്ട് കാവ്യ ഞെട്ടിയെന്നും ഹേയ് അതാവില്ല ഇത് ഏതോ സിനിമയുടെ ഷൂട്ടിംഗ് ആയിരിക്കുമെന്ന് കാവ്യ പറയുന്ന ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ദിലീപിനെയും അനു സിത്താരയെയും പെട്ടെന്ന കണ്ടപ്പോള്‍ കാവ്യ മാത്രമല്ല പ്രേക്ഷകരും യഥാര്‍ത്ഥത്തില്‍ ഒന്ന് പേടിച്ചെന്നാണ് ട്രോളന്മാരുടെ ഭാഷ്യം.

 സിനിമയുടെ ഷൂട്ടിംഗ്

വിമര്‍ശകരെ കൊണ്ട് തന്നെ പ്രൊമോഷന്‍ നടത്തിക്കുന്ന ശീലമാണ് ദിലീപിനുണ്ട്. പല നടിമാരും ദിലീപിന്റെ നായികമാരായി വന്നിട്ടുണ്ടെങ്കിലും ഈ അടുത്ത കാലത്തൊന്നും ഇത്രയും മികച്ച താരജോഡിയെ പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാവില്ലെന്നാണും ട്രോളന്മാര്‍ പറയുന്നു. വാളയാര്‍ പരമശിവത്തിന്റെ ചിത്രം കൂട്ടി വച്ച് അന്നും ഇന്നും ദിലീപിന് ഒരു മാറ്റവും ഇല്ലെന്നും ട്രോളന്മാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരുപാട് സിനിമകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അതില്‍ ദിലീപിന്റെ ശുഭരാത്രിയില്‍ അനു സിത്താരയ്ക്കൊപ്പമുള്ള ചിത്രവും മേരാ നാം ഷാജി എന്ന ചിത്രത്തില്‍ ആസിഫ് അലിയും നിഖില വിമല്‍ നില്‍ക്കുന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. ഈ അടുത്ത കാലത്ത് കണ്ടതില്‍ പെര്‍ഫെക്ട് ജോഡിയായി തോന്നിയ ഇവരാണെന്നാണ് പറയുന്നത്.

ചെറുതായിട്ട് പേടിച്ചു..

അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമ സംവിധാനം ചെയ്തതിന് ശേഷം വ്യാസന്‍ കെപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ശുഭരാത്രി. കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന ചിത്രത്തിനു ശേഷം ദിലീപ് നായകനാകുന്ന ചിത്രം കൂടിയാണത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Dileep Anusithra Shooting location photo gets trolls

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES