ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് മാരി 2. ധനുഷിന്റെ കിടിലന്‍ സിനിമകള്‍ക്ക് കൈയടി നല്‍കിയ ആരാധകര്‍ക്ക് ഈ സിനിമയും പുത്തന്‍ അനുഭവം ആയിരിക്കും ധനുഷ് ചിത്രം മാരി 2ലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പോട്ടു ധനുഷിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജാണ്. ധനുഷും ധീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം പുറത്തിറങ്ങി നിമിശങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ എത്തിയിരുന്നു. മാരിയുടെ ആദ്യ ഭാഗത്ത് കാജല്‍ അഗര്‍വാളായിരുന്നു നായിക.
ടൊവിനോ തോമസ്, കൃഷ്ണ, സായ് പല്ലവി, വിദ്യ പ്രദീപ്, വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രഭുദേവയാണ് കൊറിയോഗ്രാഫര്‍. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.
എന്നൈ നോക്കി പായും തോട്ടാ, വടാ ചെന്നൈ, എന്നിവയാണ് ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും.