Latest News

വെള്ളിത്തിരയില്‍ രണ്‍വീറിന്റെ ഭാര്യയാകാന്‍ ദീപിക വാങ്ങുന്നത് 14 കോടി; മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഭര്‍ത്താവിനെക്കാള്‍ പ്രതിഫലം വാങ്ങി ബോളിവുഡ് സുന്ദരി

Malayalilife
 വെള്ളിത്തിരയില്‍ രണ്‍വീറിന്റെ ഭാര്യയാകാന്‍ ദീപിക വാങ്ങുന്നത് 14 കോടി; മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഭര്‍ത്താവിനെക്കാള്‍ പ്രതിഫലം വാങ്ങി ബോളിവുഡ് സുന്ദരി

ബോളിവുഡ് താരദമ്പതികലായ ദീപിക പദുകോണും രൺബീർ സിംഗും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. രാംലീല, ബാജിറാവു മസ്താനി, പത്മാവതി തുടങ്ങി ദീപിക-രൺവീർ താര ജോടികൾ ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.ഇപ്പോളിതാ വിവാഹത്തിന് ശേഷം വീണ്ടും ജോഡികളായി വെള്ളത്തിരയിലേക്ക് എത്താനൊരുങ്ങുകയാണ് ഇരുവരും.

കബീർ ഖാൻ സംവിധാനം ചെയ്യുന്ന 83 എന്ന ചിത്രത്തിലേക്ക് രൺവീർ സിങ്ങിനൊപ്പം ദീപിക പദുകോണും വേഷമിടുന്നത്.ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ കപിൽദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ദീപിക എത്തുന്നത്. ഇതോടെ വിവാഹം കഴിഞ്ഞശേഷം ഇരുവരെയും സ്‌ക്രീനിൽ ഒന്നിച്ചു കാണാനുള്ള ആവേശത്തിലാണ് ആരാധകർ..

എന്നാൽ ചിത്രത്തിലെ കഥാപാത്രം അവതരിപ്പിക്കുന്നതിനായി ദീപിക പദുക്കോൺ വാങ്ങിക്കുന്ന പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 14 കോടി രൂപയാണ് ദീപികയുടെ പ്രതിഫലമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ നായകനായി എത്തുന്ന രൺവീറിന്റെ പ്രതിഫലത്തേക്കാൾ കൂടുതലാണിതെന്നും റിപ്പോർട്ടുകളുണ്ട്.

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം 2020 ഏപ്രിൽ 10നു പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. 1983ലെ ലോകകപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഇതിനിടെ83യുമായി ബന്ധപ്പെട്ട ഒരു വീഡിയോ വൈറലായിരുന്നു. രൺവീറാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ദീപിക രൺവീറിനെ പിറകിൽ ബാറ്റുകൊണ്ട് അടിച്ചു തെറിപ്പിക്കുന്ന വീഡിയോയാണിത്. എന്റെ ജീവിതം... സ്‌ക്രീനിലും യഥാർഥ്യത്തിലും.. എന്ന തലക്കെട്ടോടെയാണ് രൺവീറിന്റെ ട്വീറ്റ്.

Read more topics: # Deepika padukone,# joins 83 sqaud
Deepika padukone joins 83 sqaud

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES