ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎന്‍എ.എന്ന ചിത്രത്തിന്റെ ചിരീകരണം പൂര്‍ത്തിയായിരിക്കുന്നു. നൂറ്റിമുപ്പതോളം ദിവസം നീണ്ടു നിന്ന ചിത്രീകരണം വൃത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് പൂര്‍ത്തിയായിരിക്കുന്നത്.
കൊച്ചി, പീരുമേട്, മൃദുരേശ്വര്‍ (കര്‍ണ്ണാടക) ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ചിരികരണം നടന്നത്.ഇരുപതു ദിവസത്തോളം നീണ്ടു നിന്നെ ചെന്നെ ഷെഡ്യൂളോടെയായിരുന്നു സിനിമ പായ്ക്കപ്പായത്.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ നാസ്സര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച പൊലീസ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ മൂവിയാണ്.പൂര്‍ണ്ണമായും ഒരു പൊലീസ് സ്റ്റോറി ,
അരഡസനോളം മികച്ച അക്ഷനുകള്‍ ഈ ചിത്രത്തിന്റെ ഏറ്റവും ഹൈലൈറ്റാണ്.
വളരെ ക്രൂരമായ രീതിയില്‍ കൊല ചെയ്യപ്പെട്ട ഒരു കൊലപാതകത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുന്ന ഈ ചിത്രം
ഏറെ ദുരൂഹതകളിലേക്കും കടന്നു ചെല്ലുന്നു '
ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ റേച്ചല്‍ പുന്നൂസ് എന്ന അന്വേഷക ഉദ്യോഗസ്ഥയെ അവതരിപ്പിക്കുന്നത് പ്രശസ്ത നടി ലഷ്മി റായ് ആണ്.
അല്‍പ്പം ഇടവേളക്കുശേഷം ലഷ്മി റായ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
'ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ച് കടന്നു വരുന്ന യുവ നടന്‍ അഷ്‌ക്കര്‍ സാദാനാണ് ഈ ചിത്രത്തിലെ നായകന്‍.
വലിയ ക്യാന്‍വാസ്സില്‍വലിയ മുതല്‍ മുടക്കോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ അഷ്‌ക്കര്‍ സൗദാന്‍ എന്ന നടന്‍ മലയാള സിനിമയില്‍ മുന്‍ നിരയിലേക്കു കടന്നു വരുമെന്നതില്‍ സംശയമില്ല.: ഇനിയാ, ഹന്ന റെജി കോശി, ബാബു ആന്റെ നി ഇര്‍ഷാദ് അജു വര്‍ഗീസ് ഇന്ദ്രന്‍സ്,,, കോട്ടയം നസീര്‍, പത്മരാജ് രതീഷ് സാ സ്വിക,, ഇടവേള ബാബു', റിയാസ് ഖാന്‍, ഗൗരി നന്ദ, രവീന്ദ്രന്‍ സെന്തില്‍ ,പൊന്‍ വണ്ണന്‍, കഞ്ചന്‍, കൃഷ്ണ ,ഡ്രാക്കുള സുധീര്‍, അമീര്‍ നിയാസ്, കിരണ്‍ രാജ്, രാജാ സാഹിബ്ബ്, എന്നിവരും പ്രധാന താരങ്ങളാണ്.ഏ.കെ.സന്തോഷിന്റേതാണു തിരക്കഥനടി സുകന്യയുടെ വരികള്‍ക്ക് ശരത്ത് ഈണം പകര്‍ന്നിരിക്കുന്നു 'ഛായാഗ്രഹണം - രവിചന്ദ്രന്‍.
എഡിറ്റിംഗ് - ജോണ്‍ കുട്ടി.കലാസംവിധാനം - ശ്യാം കാര്‍ത്തികേയന്‍.
മേക്കപ്പ് -രഞ്ജിത്ത് അമ്പാടി.കോസ്റ്റ്യൂം ഡിസൈന്‍ നാഗ രാജ്.
ചീഫ് : അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അനില്‍ മേടയില്‍
: പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് ജസ്റ്റിന്‍ കൊല്ലം.
പ്രൊഡക്ഷന്‍ കണ്‍ടോളര്‍ - അനീഷ് പെരുമ്പിലാവ്.
വാഴൂര്‍ ജോസ്.