Latest News

മലയാളത്തില്‍ മറ്റൊരു സോംബി ചിത്രം കൂടി; ഡിസീസ് എക്‌സ്: ദി സോംബി എക്‌സ്പിരിമെന്റിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി

Malayalilife
 മലയാളത്തില്‍ മറ്റൊരു സോംബി ചിത്രം കൂടി; ഡിസീസ് എക്‌സ്: ദി സോംബി എക്‌സ്പിരിമെന്റിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി

മറ്റൊരു സോംബി ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു. തരിയോട്, വഴിയെ, ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഡിസീസ് എക്‌സ്: ദി സോംബി എക്‌സ്പിരിമെന്റ്' എന്ന സിനിമയുടെ ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി.

സ്റ്റോണ്, ദ മാന്‍ ഫ്രം ഹോങ്കോങ്, ഐറിഷ് മാന്‍, മാഡ് മാക്‌സ് എന്ന സിനിമകളിലൂടെ പ്രശസ്തനായ ഓസ്ട്രേലിയന്‍ ഇതിഹാസ താരം റോജര്‍ വാര്‍ഡിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ ആശംസകളോടെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബിയും ബേബി ചൈതന്യയും കൂടി നിര്‍മ്മിക്കുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ആക്ഷന്‍ ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരിക്കും. അടുത്ത വര്‍ഷം പകുതിയോടെ സിനിമ തിയേറ്ററുകളിലെത്തും.


ജെഫിന്‍ ജോസഫ്, ആകാശ് ആര്യന്‍, ഷലില്‍ കല്ലൂര്‍, ഋതേഷ് അരമന, വരുണ്‍ രവീന്ദ്രന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, ഉദയാകാന്ത് ആര്‍. ഡി., സുധാകരന്‍ തെക്കുമ്പാടന്‍, ഹര്‍ഷ വര്‍ഗീസ്, ഹൃദ്യ അശോക്, അരുണ്‍ കുമാര്‍ പനയാല്‍, രഞ്ജിത് രാഘവ്, ദേവീദാസ് പീലിക്കോട്, രാജ്കമല്‍ ഷെഫി, അഖിലേഷ് കുന്നൂച്ചി, വിജയന്‍ കുന്നൂച്ചി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


രചനയും എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തമിഴ് സംഭാഷംണമൊരുക്കുന്നത് ഉദയാകാന്ത് ആര്‍. ഡി. യാണ്. അഭിലാഷ് കരുണാകരന്‍ ക്യാമറ കൈകാര്യം ചെയുമ്പോള്‍, പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനും രഞ്ജിത് കെ. ആര്‍ ഒരുക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്, മേക്കപ്പ്: വിനീഷ് ചെറുകാനം. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്. ഫൈനല്‍ മിക്സിങ്: രാജീവ് വിശ്വംഭരന്‍, റെക്കോര്‍ഡിങ്: ജസ്റ്റിന്‍ തോമസ്, അസോസിയേറ്റ് ഡയറക്ടര്‍: ഷംസുദ്ധീന്‍ വെള്ളമുണ്ട.

DISEASE X POSTER

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES