തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികള്‍ക്കും സുപരിചിതനായ വ്യക്തികളില്‍ ഒരാളാണ് അഭിഷേക് രാജ. യൂട്യൂബര്‍ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിലും ധാരാളം കാഴ്ചക്കാരെ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ബിഗ് ബോസ് തമിഴ് അഞ്ചാമത്തെ സീസണില്‍ ഇദ്ദേഹവും ഉണ്ടായിരുന്നു. ധാരാളം ആരാധകരെയാണ് ഇദ്ദേഹം അവിടെ നിന്നും ഉണ്ടാക്കിയെടുത്തത്. എന്നാല്‍ അതിനൊപ്പം തന്നെ വിമര്‍ശകരെയും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ന് ഇദ്ദേഹം വിവാഹിതനായിരിക്കുകയാണ്. സ്വാതി നാഗരാജന്‍ എന്നാണ് വധുവിന്റെ പേര്. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ആളുകള്‍ ആണ് ഇരുവര്‍ക്കും വിവാഹ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
അതേസമയം ഇദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. 2017 വര്‍ഷത്തിലായിരുന്നു ഇദ്ദേഹം ആദ്യമായി വിവാഹിതനായത്. ദീപ നടരാജന്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. എന്നാല്‍ ഈ ബന്ധം അധികകാലം മുന്നോട്ടു പോയില്ല. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. 2019 വര്‍ഷത്തിലായിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടിയത്.
അതേസമയം അഭിഷേക് ഇപ്പോള്‍ സിനിമ മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ അഭിനേതാവ് ആയിട്ടല്ല മറിച്ച് സംവിധായകന്‍ ആയിട്ടാണ് ഇദ്ദേഹം അരങ്ങേറാന്‍ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കരിയറിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് നിരവധി ആളുകളാണ് ഇപ്പോള്‍ രംഗത്തെത്തി കൊണ്ടിരിക്കുന്നത്.