Latest News

ഞാന്‍ ചെയ്ത വേഷങ്ങളില്‍ ഞാന്‍ ഖേദിക്കുന്നില്ല; എന്നാല്‍ 23 വര്‍ഷത്തിന് ശേഷം, ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ശേഷം തമിഴ് സിനിമ രംഗത്ത് എന്റെ ഇമേജ് മാറി; അത്തരത്തില്‍ ഒരു മാറ്റം ഇവിടെയും പ്രതീക്ഷിക്കുന്നു; തെലുങ്ക് ബിഗ് ബോസ് മത്സരാര്‍ത്ഥിയായി നടി ഷക്കീല

Malayalilife
 ഞാന്‍ ചെയ്ത വേഷങ്ങളില്‍ ഞാന്‍ ഖേദിക്കുന്നില്ല; എന്നാല്‍ 23 വര്‍ഷത്തിന് ശേഷം, ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ശേഷം തമിഴ് സിനിമ രംഗത്ത് എന്റെ ഇമേജ് മാറി; അത്തരത്തില്‍ ഒരു മാറ്റം ഇവിടെയും പ്രതീക്ഷിക്കുന്നു; തെലുങ്ക് ബിഗ് ബോസ് മത്സരാര്‍ത്ഥിയായി നടി ഷക്കീല

ക്കീല ഇനി തെലുങ്ക് ബിഗ് ബോസില്‍. തെലുങ്ക് ബിഗ് ബോസിന്റെ ഏഴാം സീസണിലാണ് ഷക്കീല എത്തുന്നത്. അഞ്ചാമത്തെ മത്സ്യരാര്‍ത്ഥിയായാണ് ഷക്കീല എത്തിയത്. തെലുങ്കില്‍ ബിഗ് ബോസ് വര്‍ഷങ്ങളായി അവതരിപ്പിക്കുന്നത് നാഗാര്‍ജുനയാണ്. തമിഴില്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോള്‍ തന്റെ ഇമേജ് മാറി, ഇവിടെയും അത് സംഭവിക്കുമെന്നാണ് ഷക്കീല പറഞ്ഞത്. 

ബിഗ് ബോസിന്റെ ഏഴാം സീസണ്‍ തെലുങ്കില്‍ ആരംഭിച്ചിരിക്കുകയാണ്. സ്റ്റാര്‍ മാ ടിവിയിലാണ് പ്രേക്ഷപണം. കഴിഞ്ഞ ദിവസമാണ് തെലുങ്കിലെ ഏഴാം സീസണിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. 14 പേരാണ് ബിഗ്‌ബോസിന്റെ തെലുങ്ക് പതിപ്പിന്റെ പുതിയ സീസണില്‍ ഉള്ളത്.ഇതില്‍ അഞ്ചാമത്തെ മത്സരാര്‍ത്ഥിയായണ് ഷക്കീല എത്തിയത്. 

ഞാന്‍ ചെയ്ത വേഷങ്ങളില്‍ ഞാന്‍ ഖേദിക്കുന്നില്ല. എന്നാല്‍ 23 വര്‍ഷത്തിന് ശേഷം, ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ശേഷം തമിഴ് സിനിമ രംഗത്ത് എന്റെ ഇമേജ് പൂര്‍ണ്ണമായും മാറി. അത്തരത്തില്‍ ഒരു മാറ്റം ഇവിടെയും പ്രതീക്ഷിക്കുന്നു എന്ന് ഷക്കീല നാഗാര്‍ജുനയോട് പറഞ്ഞു. അതേ സമയം നാഗാര്‍ജുന ഷക്കീലയുടെ വളര്‍ത്തുമകളെ വേദിയിലേക്ക് വിളിച്ചിരുന്നു. 

തെലുങ്ക് സീരിയല്‍ അമര്‍ദീപ് ചൗധരി,യുവ കര്‍ഷകനും യൂട്യൂബറുമായ പല്ലവി പ്രശാന്ത്, നടി കിരണ്‍ റാത്തോഡ്, നടനും ഫിലിം മേക്കറുമായ ഡോ ഗൗതം കൃഷ്ണ, തെലുങ്ക് നടിയായ രാധിക റോസ്, യൂട്യൂബ് ഫുഡ് വ്‌ളോഗര്‍ തേജ, തെലുങ്ക് നടി ശോഭ ഷെട്ടി, ഡാന്‍സര്‍ ആട്ട സന്ദീപ്, ഷക്കീല, മോഡലായ ശുഭ ശ്രീ, മോഡല്‍ പ്രിന്‍സ് യാര്‍, ഗായിക ദാമിനി ബട്‌ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിന്‍ എന്നിവരാണ് മറ്റ് മത്സരാര്‍ത്ഥികള്‍.

Read more topics: # ഷക്കീല
Bigg Boss Telugu 7 shakeela

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക