ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന സീരിയല്‍ ഭാര്യ അവസാനഘട്ടത്തിലേക്ക് എത്തുകയാണ് എന്ന് സൂചന. സീരിയലിന്റെ അവസാനം എങ്ങനെയാകുമെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ സീരിയല്‍ അവസാനിക്കുമ്പോള്‍ സീരിയലിലെ നായകന്മാര്‍ മറ്റൊരു സംരംഭത്തിനു തുടക്കമിടുകയാണ്. സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാജേഷ് ഹബ്ബാര്‍, അരുണ്‍ രാഘവ്, സാജന്‍ സൂര്യ എന്നിവരാണ് തങ്ങളുടെ സ്വ്പന പദ്ധതിയിലേക്ക് ചുവടു വയ്ക്കുന്നത്. സിനിമാണ് മൂവരുടെയും സ്വപ്നമെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഭാര്യ അവസാനിക്കുന്നതോടെ തങ്ങളുടെ സ്വപ്നം നേടിയെടുക്കുന്നതിനുളള ഒരുക്കത്തിലാണ് ഇവര്‍. ടീം ട്രിയോ പ്രൊഡക്ഷന്‍ എന്ന ഒരു പ്രൊഡക്ഷന്‍ കമ്പനി ഇവര്‍ ആരംഭിച്ചതായും ആദ്യ സിനിമ ഉടന്‍ വരുമെന്നും മുന്‍പ് ഒരു അഭിമുഖത്തില്‍ രാജേഷ് ഹബ്ബാര്‍ വെളിപ്പെടുത്തിയിരുന്നു. ഒരു സിനിമയ്ക്കായുളള തിരക്കഥ എഴുതുകയാണെന്നും താരം പറഞ്ഞിരുന്നു. പത്രപ്രവര്‍ത്തകനും ചെറുകഥാകൃത്തുമൊക്കയാണ് രാജേഷ്. തങ്ങളുടെ ലക്ഷ്യം സിനിമയാണ് ഇവര്‍ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ സ്വപ്ന പദ്ധതി നടപ്പിലാക്കുകയാണ് ഇവര്‍. ആദ്യ സിനിമയില്‍ ഇവര്‍ മൂവരും തന്നെയാകും നായകന്മാരായി എത്തുന്നത് എന്നാണ് സൂചന.
ടീമിലെ മൂവരെയും പരിചയപ്പെടുത്തിക്കൊണ്ട് ചെറിയ കുറിപ്പുകള്‍ ഫിലിംപ്രൊഡക്ഷന്‍ കമ്പനിയുടെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ ആദ്യ സിനിമയുടെ തിരക്കഥ എഴുതിതുടങ്ങി എന്നും തങ്ങള്‍ മൂന്നു പേരില്‍ നിന്നും തുടങ്ങിയ ഈ കൂട്ടായ്മ ഇന്ന് സിനിമയെ സ്വ്പനം കാണുന്ന കുറച്ചധികം കലാകാരന്മാരുടെ ഒരു കൂട്ടായ്മയായി മാറിക്കൊണ്ടിരിക്കുന്നുവെന്നും സിനിമയുടെ ഓരോ ഘട്ടത്തിലെയും വിവരങ്ങള്‍ തങ്ങള്‍ അറിയിക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് തങ്ങളുടെ ആദ്യസിനിമയുടെ തിരക്കഥ സംഭാഷണ രൂപത്തിലായെന്ന സന്തോഷ വിവരം ഇവര്‍ ആരാധകരോട് പങ്കുവച്ചിരുന്നു. ഇനി അത് സിനിമയാക്കണം എന്ന വലിയ ജോലിയിലേക്ക് തങ്ങള്‍ കടക്കുകയാണെന്നും എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും അറിയിച്ചിരുന്നു. മിനിസക്രീനില്‍ നിന്നും തങ്ങളുടെ സ്വ്പനം സഫലമാക്കാനായി ഒരുമിച്ചതിനും വലിയ വിജയം ഉണ്ടാകാനും നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്. ഭാര്യ അവസാനിക്കുന്നതോടെ ബിഗ്സക്രീനിലേക്ക് ചേക്കേറുന്ന ഇവര്‍ തിരക്കുളള നടന്മാരാകട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്. ഭാര്യയിലെ മറ്റു താരങ്ങള്‍ ആരെങ്കിലും സിനിമയിലേക്ക് ചുടവടുവയ്ക്കുന്നുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഭാര്യ സീരിയലില്‍ നരന്‍,ജോസ്,ശരത്ത് എന്നീ കഥാപാത്രങ്ങളായിട്ടാണ് അരുണും രാജേഷും, സാജനും എത്തുന്നത്. പ്രധാനപ്പെട്ട കാഥാപാത്രങ്ങളായിട്ടാണ് മൂവരും എത്തുന്നത്. സീരിയല്‍ നിര്‍ണയക ഘട്ടത്തിലൂടെ പോകുമ്പോള്‍ അവസാനം എന്താകുമെന്ന ആകാംഷയും പ്രേക്ഷകര്‍ക്കുണ്ട്. അതിനൊപ്പം തന്നെ ഇവരുടെ ആദ്യ സിനിമ കാണാനുളള കാത്തിരിപ്പിലുമാണ് ആരാധകര്‍.