ഇന്ന് ആ വീട്ടില്‍ വലിയൊരുപ്രശ്‌നമായി മാറിയിരിക്കുകയാണ് അച്ഛന്റെ സപ്തതി ആഘോഷം... അതെന്തൊക്കെയാണെന്ന് നോക്കാം. ''അച്ഛന്റെ സപ്തതി ഇങ്ങ് അടുക്കാറായി നാട്ടുകാരെയൊക്കെ അറിയിക്കേണ്ടേ....? പരിപാടി ചെറുതായിട്ടാണു നടത്തുന്നൂന്ന് പറഞ്ഞ് നാട്ടുകാരെ ഒഴിവാക്കാം. പക്ഷെ കുടുംബക്കാരെവിളിക്കേണ്ടി വരില്ലേ? എടാ... സപ്തതി ആഘോഷിക്കുന്നുണ്ടങ്കില്‍ വിളിച്ചാപ്പോരേ... ഒരു പിണ്ണാക്കുമില്ല. ഇങ്ങനെ പോകുന്നു ആ വീട്ടിലെ അംഗങ്ങളുടെ അഭിപ്രായങ്ങള്‍.... സൈജുക്കുറുപ്പും, സ്വാതി ദാസ് പ്രഭുവും അഭിരാം രാധാകൃഷ്ണനും, നന്ദു പൊതുവാളും, സലിം ഹസ്സനും ഒക്കെ അവരവരുടെ അഭിപ്രായങ്ങളുമായി പ്രത്യക്ഷപ്പെടുന്നു.
കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭരതനാട്യം എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ടീസറിലെ പ്രസക്തഭാഗങ്ങളാണിത്. നാട്ടിന്‍പുറത്തെ ഒരു പുരാതന തറവാട്ടിലെ ചില പ്രശ്‌നങ്ങളിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്.
ഒരു സാധാരണ കുടുംബത്തില്‍ അര ങ്ങേറുന്ന പ്രശ്‌നങ്ങളൊക്കെ യാണെങ്കിലും ഈ തറവാട്ടില്‍ പുറത്തു പറയാന്‍ പറ്റാത്ത ചില സംഭവ വികാസങ്ങള്‍ കൂടി അരങ്ങേറിയിരിക്കുന്നു ഈ സംഭവങ്ങളാണ് ചിരിയും ചിന്തയും നല്‍കി. ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സൈജുക്കുറുപ്പ് നായകനാകുന്ന ഈ ചിത്രം തോമസ് തിരുവല്ലാ ഫിലിംസും സൈജുക്കുറുപ്പ് എന്റര്‍ടൈന്‍ മെന്റിന്റെ ബാനറില്‍ അനുപമാനമ്പ്യാരും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സായ്കുമാര്‍ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കലാരഞ്ജിനി ,സോഹന്‍ സീനുലാല്‍. മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍,അഭിരാം രാധാകൃഷണന്‍ , നന്ദു പൊതുവാള്‍, ശ്രീജാരവി.സ്വാതിദാസ്പ്രഭു. ദിവ്യാ.എം.. നായര്‍, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മനുമഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബി ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം - ബബിലുഅജു. എഡിറ്റിംഗ് - ഷഫീഖ്.വി ബി. കലാസംവിധാനം - ബാബു പിള്ള മേക്കപ്പ് - മനോജ് കിരണ്‍ രാജ് ' കോസ്‌റ്യൂം ഡിസൈന്‍_സുജിത് മട്ടന്നൂര്‍. നിശ്ചല ഛായാഗ്രഹണം - ജസ്റ്റിന്‍ ജയിംസ്. ചീഫ് അസോസിയേറ്റ് ഡയറ്ടര്‍ - സാംസണ്‍ സെബാസ്റ്റ്യന്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - അനില്‍ കല്ലാര്‍, ജോബി ജോണ്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജിതേഷ് അഞ്ചു മന. വാഴൂര്‍ ജോസ്.