Latest News

സൈജുക്കുറപ്പും, സായ് കുമാറും അടക്കം നിരവധി താരങ്ങള്‍;  ശ്രദ്ധ നേടി ഭരതനാട്യം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

Malayalilife
സൈജുക്കുറപ്പും, സായ് കുമാറും അടക്കം നിരവധി താരങ്ങള്‍;  ശ്രദ്ധ നേടി ഭരതനാട്യം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

സൈജുക്കുറപ്പും, സായ് കുമാറും ഉള്‍പ്പടെ ഒരു സംഘം അഭിനേതാക്കള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കൗതുകകരമായ ഒരു പോസ്റ്ററോടെ ഭരത നാട്യം എന്ന ചിത്രതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലാ ഫിലിംസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് സൈജുക്കുറുപ്പ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ്  ഈ ചിത്രം നിര്‍മ്മിക്കുന്നത്.

നാട്ടിലെ പുരാതനമായ ഒരു കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ട് തികഞ്ഞ കുടുംബ ചിത്രമായി അവതരിപ്പിക്കുന്നു. ഈ ചിത്രത്തെ സൈജുക്കുറപ്പ് കേന്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നായ് കുമാര്‍ , കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍, അഭിരാം രാധാകൃഷ്ണന്‍,: നന്ദു പൊതുവാള്‍, ശ്രീജാ രവി, സ്വാതിദാസ് പ്രഭു.ദിവ്യാ എം. നായര്‍, ശ്രുതി സുരേഷ് എന്നിവരും പ്രധാന താരങ്ങളാണ്

മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് സാമുവല്‍ഏ.ബി.സംഗീതം പകര്‍ന്നിരിക്കുന്നു.
ഛായാഗ്രഹണം - ബബിലുഅജു.
എഡിറ്റിംഗ് - ഷഫീഖ് വി.ബി.
മേക്കപ്പ്-മനോജ് കിരണ്‍ രാജ്.
കോസ് സ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍,
നിശ്ചല ഛായാഗ്രഹണം - ജസ്റ്റിന്‍ ജയിംസ്.
കലാസംവിധാനം - ബാബു പിള്ള
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സാംസണ്‍ സെബാസ്റ്റ്യന്‍ -
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - കല്ലാര്‍ അനില്‍ ,ജോബി ജോണ്‍.
പ്രൊഡക്ഷന്‍ കണ്‍ടോളര്‍ - ജിതേഷ് അഞ്ചു മന
വാഴൂര്‍ ജോസ്.

Read more topics: # ഭരതനാട്യം
Bharatanaatyam movie first look poster r

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES