ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായതാണ് വിജയ് മാധവ്. സീരിയല്‍ നടി ദേവിക നമ്പ്യാരാണ് വിജയുടെ ഭാര്യ. ഇരുവരും സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും എല്ലാം സജീവമാണ്. തങ്ങളുടെ വിശേഷങ്ങളും പാട്ടിന്റെ കവര്‍ സോങുകളും മകന്‍ ആത്മജയുടെ വിശേഷങ്ങളുമെല്ലാം ഇരുവരും യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. മകന്‍ ആത്മജയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വരാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ദേവികയും വിജയിയും.
ഗര്‍ഭിണിയായശേഷം ദേവികയും വിജയിയും സ്ഥിരം യാത്രകളാണ്. ഇപ്പോഴിതാ വിജയ് മാധവ് പങ്കിട്ട പുതിയ റീല്‍ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ആദ്യമായാണ് ഇത്തരമൊരു വീഡിയോ റീലാക്കി വിജയ് മാധവ് പങ്കുവെക്കുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് വീഡിയോയ്ക്ക് ഉയരുന്നത്.
കരഞ്ഞുവിളിച്ച് അടുത്ത ട്രിപ്പ് തുടങ്ങി എന്നാണ് ദേവിയുടെ സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പങ്കിട്ട് വിജയ് തലക്കെട്ടായി കുറിച്ചത്. വീഡിയോയില്‍ യാത്രയ്ക്കിടെ ക്ഷീണിച്ച് അവശയായ ദേവിക ഛര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. അമ്മയുടെ അവസ്ഥ കണ്ട് ഒന്നര വയസുകാരന്‍ ആത്മജ കരയുന്നതും റീലില്‍ കാണാം. കൂടാതെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കിട്ടപ്പോള്‍ ഒരു സാഡ് ബിജിഎമ്മും വീഡിയോയ്ക്ക് ബാഗ്രൗണ്ട് മ്യൂസിക്കായി ചേര്‍ത്തിയിരുന്നു.
പാക്കിങ്ങൊക്കെ കഴിഞ്ഞ് രാത്രി നേരെ വൈകി കിടക്കുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ഈ ഛര്‍ദ്ദിയെന്നും ദേവിക വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വന്ന കമന്റുകള്‍ നിരവധിയാണ്.
ഇതൊക്കെ കുറച്ച് ഓവറാണ്. സന്തോഷത്തോടെ സേഫ് ആയിട്ട് ഇരിക്കൂ, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത് എന്ന് മറ്റൊരാള്‍ കുറിച്ചു. എന്താണ് വിജയ് കാണിക്കുന്നത്. ഒരു ഗര്‍ഭിണി ഛര്‍ദ്ദിക്കുന്നത് റീല്‍സാക്കി ഇടാന്‍ മാത്രമുണ്ടന്ന് എനിക്ക് തോന്നിയില്ല. താങ്കള്‍ കുറച്ചു ബുദ്ധിയുള്ള യുട്യൂബറാണെന്ന് കരുതി, ഛര്‍ദിലും ഒരു അനുഗ്രഹം... അതും വീഡിയോയാക്കാന്‍ പറ്റിയല്ലേ... നമിച്ചു. അമ്മക്ക് പ്രസവവേദന.. മോള്‍ക്ക് വീണവായനയെന്ന് കേട്ടിട്ടേ ഉള്ളൂ... ദാ ഇപ്പൊ കണ്ടു എന്നിങ്ങനെ ഉള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
അതേസമയം വിജയ് മാധവിനേയും ദേവിക നമ്പ്യാരെയും അനുകൂലിച്ചും നിരവധി പേര്‍ വരുന്നുണ്ട്. അവരുടെ ഹെല്‍ത്ത് നോക്കാന്‍ അവക്ക് അറിയാം, ബാക്കി ഉള്ളവര്‍ക്ക് എന്ത കുഴപ്പം എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.