Latest News

ഗോസിപ്പുകളില്‍ ബച്ചന്‍ കുടുംബം രോഷാകുലര്‍; എവിടെ നിന്നാണ് വരുന്നത് എന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നു; കണ്ടെത്തി കഴിഞ്ഞാല്‍ ഉറപ്പായും നിയമ നടപടി; ഐശ്വര്യറായും അഭിഷേകും വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കെതിരെ കുടുംബം

Malayalilife
 ഗോസിപ്പുകളില്‍ ബച്ചന്‍ കുടുംബം രോഷാകുലര്‍; എവിടെ നിന്നാണ് വരുന്നത് എന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നു; കണ്ടെത്തി കഴിഞ്ഞാല്‍ ഉറപ്പായും നിയമ നടപടി; ഐശ്വര്യറായും അഭിഷേകും വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കെതിരെ കുടുംബം

ഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള നിരന്തരമായ അഭ്യൂഹങ്ങള്‍ക്കിടയില്‍ ബച്ചന്‍ കുടുംബത്തിന്റെ അടുത്ത വൃത്തങ്ങളുടെ പ്രതികരണം ചില ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. 

അഭിഷേക് ബച്ചനും നടി നിമ്രത് കൗറുമായുള്ള ബന്ധമാണ്  താരദമ്പതികള്‍ വിവാഹമോചനത്തിലേക്ക് നയിക്കാന്‍  പോകാനുള്ള കാരണങ്ങളിലൊന്നായി ഗോസിപ്പ് പ്രചരിക്കുന്നത്. ഇപ്പോള്‍ ബച്ചന്‍ കുടുംബവുമായി അടുത്ത ഒരു വൃത്തം പേര് വെളിപ്പെടുത്താതെ സൂമിന് നല്‍കിയ അഭിമുഖത്തില്‍, അഭിഷേക് ബച്ചന്റെയും നിമ്രത് കൗറിന്റെയും ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികള്‍ തള്ളിക്കളഞ്ഞു, അവരെ ' അസംബന്ധവും, ദ്രോഹിക്കുന്നതും, ചവറ്റുകുട്ടയില്‍ ഇടേണ്ടതുമായ' ഒരു ഗോസിപ്പ് എന്നാണ് ഈ വൃത്തം ഇതിനെതിരെ പ്രതികരിച്ചത്. 

'ഈ കിംവദന്തികളില്‍ ഒരു കണിക പോലും സത്യമില്ല. എന്തുകൊണ്ടാണ് ആ സ്ത്രീ (നിമ്രത് കൗര്‍) ഇത്രയും വിവാദം ഉണ്ടായിട്ട് ഒരു നിഷേധ കുറിപ്പും ഈ വിവാദത്തില്‍ പുറപ്പെടുവിക്കാത്തത് എന്ന് ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു. അഭിഷേക് ഇതിനകം തന്നെ മൗനം പാലിക്കുകയാണ്. തന്റെ ജീവിതത്തില്‍ ഇപ്പോള്‍ സംഭവിക്കുന്ന ഈ വിവാദങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നത്' ഈ വൃത്തം പറയുന്നു.

അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും വിവാഹമോചനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ എത്രത്തോളം ദോഷകരമാണെന്ന് ഉറവിടം വ്യക്തമാക്കി. 'എവിടെ നിന്ന് എങ്ങനെയാണ്  അവിഹിതബന്ധം എന്ന ഗോസിപ്പ് ആരംഭിച്ചത്? നിങ്ങള്‍ അതിനെക്കുറിച്ച് ചിന്തിക്കണം. അഭിഷേക് തന്റെ ഭാര്യയെ ചതിക്കുന്ന തരക്കാരനല്ല. വിവാഹത്തിലുടനീളം അവന്‍ ഭാര്യയോട് പൂര്‍ണ്ണമായും വിശ്വസ്തനായിരുന്നു. എന്തുകൊണ്ടാണ് അവരുടെ വിവാഹ ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഇത്തരം കാര്യം വരുന്നത്' എന്ന് ഈ ഉറവിടം ചോദിക്കുന്നു. 

'ഈ ഗോസിപ്പുകളില്‍ ബച്ചന്‍ കുടുംബം വളരെ രോഷാകുലരാണ്, ഇതൊക്കെ എവിടെ നിന്നാണ് വരുന്നത് എന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. അത് കണ്ടെത്തി കഴിഞ്ഞാല്‍ ഉറപ്പായും നിയമ നടപടിയുണ്ടാകും ' ബച്ചന്‍ കുടുംബത്തിന്റെ അടുത്ത വൃത്തം സൂമിനോട് പറഞ്ഞു. 

Bachchan family reacts to gossip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക