വിവാഹമോതിരം ഉയര്‍ത്തിക്കാട്ടിയുള്ള അഭിഷേക് ബച്ചന്റെ വീഡിയോ പഴയത്; താന്‍ വിവാഹിതനെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന അഭിഷേകിന്റെ വീഡിയോ ചര്‍ച്ചകളില്‍

Malayalilife
വിവാഹമോതിരം ഉയര്‍ത്തിക്കാട്ടിയുള്ള അഭിഷേക് ബച്ചന്റെ വീഡിയോ പഴയത്; താന്‍ വിവാഹിതനെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന അഭിഷേകിന്റെ വീഡിയോ ചര്‍ച്ചകളില്‍

ബോളിവുഡ് താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഏതാനും നാളുകളായി ബോളിവുഡ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ഇതിനിടയിലാണ് അഭ്യൂഹങ്ങള്‍ക്ക് അഭിഷേക് ബച്ചന്‍ മറുപടി നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വീഡിയോ എട്ട് വര്‍ഷം മുമ്പേയുള്ളതാണ്.

സര്‍ബ്ജിത് എന്ന സിനിമയുടെ പ്രീമിയറിനെത്തിയപ്പോള്‍ നടന്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്. 'എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. നിങ്ങള്‍ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. അത് തീര്‍ത്തും സങ്കടകരമാണ്. നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് അറിയാം. നിങ്ങള്‍ക്ക് കുറച്ച് കഥകള്‍ ഫയല്‍ ചെയ്യണം. അതാണ് ആവശ്യം. സാരമില്ല, ഞങ്ങള്‍ സെലിബ്രിറ്റികളാണല്ലോ. എന്തായാലും ക്ഷമിക്കുക, ഞാന്‍ ഇപ്പോഴും വിവാഹിതനാണ്,' എന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞു. ഒപ്പം തന്റെ വിവാഹ മോതിരവും അഭിഷേക് ഉയര്‍ത്തികാട്ടുന്നതും വീഡിയോയില്‍ കാണാം. നിലവില്‍ വിവാഹമോചന വാര്‍ത്തകളോട് യാതൊരു പ്രതികരണവും താരം നടത്തിയിട്ടില്ല.

2007-ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അതേസമയം ജയബച്ചന്‍ ഐശ്വര്യയെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞതും ചര്‍ച്ചയായിരുന്നു. സ്വന്തം മകളായാണ് ഐശ്വര്യയെ കാണുന്നതെന്നാണ് ജയ ബച്ചന്‍ പറഞ്ഞത്. തങ്ങളുടെ മകള്‍ ശ്വേത വീട്ടിലില്ലാത്ത വിടവ് നികത്തുന്നത് ഐശ്വര്യയാണെന്നും ജയ ബച്ചന്‍ പറയുന്നു. കോഫീ വിത്ത് കരണ്‍ ഷോയിലായിരുന്നു ജയ ബച്ചന്‍ ഐശ്വര്യയെ കുറിച്ച് പറഞ്ഞത്.

Abhishek Bachchan responds to divorce rumors

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES