Latest News

'സൗന്ദര്യം മാത്രം പോരാ, അല്പം ബുദ്ധി കൂടി വേണം'; ആദരാഞ്ജലി പോസ്റ്റില്‍ ആശാ ഭോസ്ലെയ്ക്ക് പകരം ലതാ മങ്കേഷ്‌കറുടെ ചിത്രം; സമൂഹമാധ്യമങ്ങളില്‍ ആതിയ ഷെട്ടിക്ക് 'ട്രോള്‍മഴ' 

Malayalilife
 'സൗന്ദര്യം മാത്രം പോരാ, അല്പം ബുദ്ധി കൂടി വേണം'; ആദരാഞ്ജലി പോസ്റ്റില്‍ ആശാ ഭോസ്ലെയ്ക്ക് പകരം ലതാ മങ്കേഷ്‌കറുടെ ചിത്രം; സമൂഹമാധ്യമങ്ങളില്‍ ആതിയ ഷെട്ടിക്ക് 'ട്രോള്‍മഴ' 

ഇതിഹാസ ഗായിക ആശാ ഭോസ്ലെയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ബോളിവുഡ് താരം ആതിയ ഷെട്ടിക്ക് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. ആശാ ഭോസ്ലെയ്ക്ക് പകരമായി ലതാ മങ്കേഷ്‌കറുടെ ചിത്രം പങ്കുവെച്ചതാണ് താരത്തെ പുലിവാല് പിടിപ്പിച്ചത്. അബദ്ധം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ ആതിയ ചിത്രം നീക്കം ചെയ്‌തെങ്കിലും ഇതിനോടകം തന്നെ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായിക്കഴിഞ്ഞു. 

 ക്രിക്കറ്റ് താരം കെ.എല്‍. രാഹുലിന്റെ ഭാര്യയും നടന്‍ സുനില്‍ ഷെട്ടിയുടെ മകളുമായ ആതിയയ്ക്ക് എതിരെ രൂക്ഷമായ പരിഹാസമാണ് ഇന്‍സ്റ്റാഗ്രാമിലും എക്‌സിലും ഉയരുന്നത്. 'സൗന്ദര്യം മാത്രം പോരാ, അല്പം ബുദ്ധി കൂടി വേണം' എന്നാണ് ഒരു വിഭാഗം കമന്റ് ചെയ്തത്. ഇത്രയും ഗൗരവകരമായ കാര്യങ്ങളില്‍ എങ്ങനെയാണ് ഇത്രയും നിരുത്തരവാദപരമായി പെരുമാറാന്‍ കഴിയുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. 2022 ഫെബ്രുവരി 6-നാണ് ലതാ മങ്കേഷ്‌കര്‍ വിടവാങ്ങിയത്. 

നെപ്പോ കിഡ്സിന് എങ്ങനെയെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കണമെന്നേയുള്ളൂ. അറിവോ വിവരമോ ഇല്ലാത്ത ഇത്തരം പ്രവൃത്തികള്‍ കൊണ്ടാണ് ഇവരുടെ സിനിമകള്‍ പരാജയപ്പെടുന്നത്' എന്നായിരുന്നു ഒരാളുടെ എക്‌സ് കുറിപ്പ്. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ ഒരിക്കലെങ്കിലും പരിശോധിക്കേണ്ടത് സാമാന്യ മര്യാദയാണെന്നും വിമര്‍ശനമുയര്‍ന്നു. 

 നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു ആശാ ഭോസ്ലെ (92) അന്തരിച്ചത്. ശനിയാഴ്ചയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് നാലിന് ദാദര്‍ ശിവാജി പാര്‍ക്കിലായിരുന്നു അന്ത്യകര്‍മങ്ങള്‍ നടന്നത്.
#
 

Read more topics: # ആതിയ ഷെട്ടി
Athiya Shetty’s mistaken tribute to Asha Bhosle

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES