തമിഴ് ചിത്രം 'ഗൗരവ'ത്തിലൂടെ അഭിനയത്തിലെത്തിയ അശ്വിന്‍ കുമാറിനെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാക്കുന്നത് വിനീത് ശ്രീനിവാസന്റെ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'മാണ്. ലവകുശ, ചാര്‍മിനാര്‍, രണം, ആഹാ തുടങ്ങിയ ചിത്രങ്ങളിലും അശ്വിന്‍ അഭിനയിച്ചിട്ടുണ്ട്.
ചെറുപ്പത്തില്‍ മുച്ചുണ്ടുള്ള കുട്ടിയായിരുന്നു താനെന്നും നിരവധി ശസ്ത്രക്രിയകള്‍ക്കു ശേഷമാണ് തന്റെ ചിരി തിരിച്ചുപിടിച്ചതെന്നും വെളിപ്പെടുത്തുകയാണ് അശ്വിന്‍.
1987 മുതല്‍ 2006 വരെ... ശസ്ത്രക്രിയകളിലൂടെയുള്ള എന്റെ യാത്ര 1987ല്‍, എനിക്കു മൂന്നുമാസം പ്രായമുള്ളപ്പോള്‍ ആരംഭിച്ചതാണ്. എന്റെ അടുത്ത ശസ്ത്രക്രിയ ആറുമാസം പ്രായമുള്ളപ്പോഴായിരുന്നു. 2006ല്‍ എനിക്കു 18 വയസ്സു തികഞ്ഞപ്പോള്‍ ആയിരുന്നു. അന്നു ഞാന്‍ കോളേജില്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥി. ആറു മണിക്കൂര്‍ നീണ്ട മേജര്‍ സര്‍ജറി ആയിരുന്നു. എന്റെ മാതാപിതാക്കള്‍, മുത്തശ്ശിമാര്‍, ശസ്ത്രക്രിയാ വിദഗ്ധര്‍, അടുത്ത സുഹൃത്തുക്കള്‍, പ്രപഞ്ചശക്തികള്‍... അവരോടൊക്കെയാണ് എനിക്ക് നന്ദി പറയാനുള്ളത്.
വാക്ക്മാനില്‍ പ്ലേ ചെയ്യുന്ന ഗാനം നായകനിലെ തേന്‍പാണ്ടി ചീമയിലേ ആണ്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സുരക്ഷാ നടപടിയെന്ന വണ്ണം എന്റെ ഇരു കൈകളിലും കാസ്റ്റുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഈ ഗാനം എന്നെ ശാന്തനാക്കും,' അശ്വിന്‍ കുറിച്ചതിങ്ങനെ.