ദിയയുമായി പിരിഞ്ഞ ശേഷം ദിയയുടെ ആരാധകര്‍ ഒന്നടങ്കം വൈഷ്ണവിനെതിരെ തിരിഞ്ഞു; കമന്റ് ബോക്‌സ് ഓഫ് ചെയ്തുവെക്കേണ്ട അവസ്ഥ; പഴയ കൂട്ടുകാരും ഒപ്പം ഇല്ല; വൈഷ്ണവിന്റെ ഇപ്പോഴത്തെ അവസ്ഥ

Malayalilife
ദിയയുമായി പിരിഞ്ഞ ശേഷം ദിയയുടെ ആരാധകര്‍ ഒന്നടങ്കം വൈഷ്ണവിനെതിരെ തിരിഞ്ഞു; കമന്റ് ബോക്‌സ് ഓഫ് ചെയ്തുവെക്കേണ്ട അവസ്ഥ; പഴയ കൂട്ടുകാരും ഒപ്പം ഇല്ല; വൈഷ്ണവിന്റെ ഇപ്പോഴത്തെ അവസ്ഥ

കഴിഞ്ഞ കുറച്ച് നാളുകളായി ദിയ കൃഷ്ണയാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ച. കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ജനശ്രദ്ധ ലഭിക്കുന്ന ഇന്‍ഫ്‌ലുവന്‍സറായി ദിയ കൃഷ്ണ മാറി. ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേശും ചര്‍ച്ചയിലേക്ക് വന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ദിയയും അശ്വിനും വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. പ്രണയത്തിലായി അധികം വൈകാതെ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ ഇരുവരും തീരുമാനിച്ചു. വിവാഹത്തിന് ശേഷം പെട്ടെന്ന് തന്നെ ദിയ ഗര്‍ഭിണിയാകുകയും ഈ മാസം അഞ്ചിന് ഇവര്‍ക്ക് ആണ്‍കുട്ടി ജനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അശ്വിനുമായി പ്രണയത്തിലാകുന്നതിന് മുന്‍പ് ദിയ വൈഷ്ണവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇത് ബ്രക്ക് അപ്പ് ആയി. അന്ന് ദിയക്ക് ആശ്വാസമായത് അശ്വിന്റെ സാമീപ്യമാണ്. വൈകാതെ ഇരുവരും പ്രണയത്തിലായി. ഇവരുടെ വിവാഹവും നടക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ദിയ ഹാപ്പിയാണ്. എന്നാല്‍ വൈഷ്ണിവിന്റെ കാര്യമോ.

ദിയയുമായി പിരിഞ്ഞ ശേഷം ദിയയുടെ ആരാധകര്‍ ഒന്നടങ്കം വൈഷ്ണവിനെതിരെ തിരിഞ്ഞു. ഇന്ന് കമന്റ് ബോക്‌സ് ഓഫ് ചെയ്തിടേണ്ട സാഹചര്യമാണ് വൈഷ്ണവിന്. വൈറലായ വൈഷ്ണവിന്റെ മിക്ക വീഡിയോകളുടെയും കമന്റ് ബോക്‌സ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്. ദിയ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നിട്ടും നെഗറ്റീവ് കമന്റുകള്‍ തുടരുന്നു. ദിയയെ വൈഷ്ണവ് വല്ലാതെ വിഷമിപ്പിച്ചിരുന്നെന്നാണ് പഴയ വ്‌ലോഗുകള്‍ ചൂണ്ടിക്കാട്ടി ആരാധകര്‍ പറയുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരെയൊന്നും ഇന്ന് വൈഷ്ണവിനൊപ്പം കാണാനില്ല. വൈഷ്ണവിന്റെ അടുത്ത കൂട്ടുകാരില്‍ ഒരാളായിരുന്നു അശ്വിന്‍. ഇപ്പോഴത്തെ വീഡിയോകള്‍ മിഖ്യതും വൈഷ്ണവ് തനിച്ചാണ്. ദിയയുമായുള്ള റിലേഷന്‍ ഷിപ്പിന്റെ സമയത്ത് കൂട്ടകാര്‍ക്കൊപ്പമായിരുന്നു വൈഷ്ണവിന്റെ മിഖ്യ വീഡിയോകളും. എന്നാല്‍ ഇപ്പോള്‍ ആ ഫ്രണ്ട്‌സ് ഒന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടാറില്ല.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈഷ്ണവ് പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. തമാശ രൂപേണയുള്ള റീല്‍ ആണിത്. പുലിവാല്‍ കല്യാണം എന്ന സിനിമയിലെ സലിം കുമാറിന്റെ ഡയലോ?ഗാണ് വൈഷ്ണവും സുഹൃത്തുക്കളും റീലാക്കിയത്. അങ്ങനെ പടക്കക്കട ?ഗുദാഹവ. എന്തൊക്കെ മേളമായിരുന്നു. പാട്ട്, ഡാന്‍സ്, കൂത്ത്, എനിക്കപ്പോഴേ തോന്നി. ടമാര്‍ പടാര്‍. എല്ലാം കത്തിച്ചാമ്പലാകുമെന്ന്, എന്ന ഡയലോ?ഗാണിത്.  ഇത് ഇവിടെ കിടക്കട്ടെ, ഇപ്പോള്‍ പറയാന്‍ കറക്ടാണ് എന്നാണ് ക്യാപ്ഷന്‍. ദിയ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നാളുകളിലൂടെ കടന്ന് പോകുമ്പോള്‍ ഇങ്ങനെയൊരു റീല്‍ ഇട്ടതിന് കാരണം എന്തെന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. കമന്റ് ബോക്‌സ് വൈഷ്ണവ് ഓഫ് ചെയ്തിട്ടുണ്ട്. അതേസമയം ചില ട്രോള്‍ പേജുകളില്‍ വീഡിയോ വന്നു.

ഈ വീഡിയോകള്‍ക്ക് താഴെ െൈവഷ്ണവിനെ പരിഹസിച്ച് കമന്റുകളുണ്ട്. ഡാ നീ ആദ്യം കമന്റ് ബോക്‌സ് ഓപ്പണ്‍ ആക്കി ഇടൂ. നിനക്കുള്ളത് അവിടെ വാങ്ങാം എന്നാണ് ഒരാളുടെ കമന്റ്. അസൂയ, കിട്ടാത്ത മുന്തിരി പുളിക്കും, നല്ല കണ്ണുകടി ഉണ്ടല്ലേ എന്നെല്ലാം കമന്റുകളുണ്ട്. റെഡിറ്റില്‍ ഈ വിഷയം ചര്‍ച്ചയായിട്ടുണ്ട്. വൈഷ്ണവ് ഇങ്ങനെ ഒരു പോസ്റ്റിടാന്‍ മാത്രം ദിയക്കെന്ത് സംഭവിച്ചു എന്നാണ് റെഡിറ്റിലെ ചോദ്യങ്ങള്‍.

diya ex boyfriend vaishnav

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES