പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയും ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ ആഴവും ഒരുപോലെ ആവാഹിച്ച ആ മാസ്മരിക സ്വരം ഇനി ഓര്‍മ്മ. ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ സുവര്‍ണ്ണ യുഗത്തിന്റെ അവസാനത്തെ കണ്ണി കൂടിയായ ആശാ ഭോസ്ലെ (92) അന്തരിക്കുമ്പോള്‍ സംഗീത പ്രേമികള്‍ക്ക് അതൊരു വലിയ നഷ്ടമാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലതാ മങ്കേഷ്‌കര്‍ എന്ന വാനമ്പാടിയുടെ നിഴലില്‍ നിന്ന് സ്വന്തമായൊരു സംഗീത സാമ്രാജ്യം വെട്ടിപ്പിടിച്ച ആ പോരാട്ടവീര്യം കൂടിയാണ് ഇതോടെ ചരിത്രത്തിലേക്ക് മായുന്നത്.
1943-ല്‍ ഒമ്പതാം വയസ്സില്‍ സംഗീതയാത്ര തുടങ്ങുമ്പോള്‍ 'ലതയുടെ അനിയത്തി' എന്നതായിരുന്നു ആശയുടെ മേല്‍വിലാസം. അപ്പോഴേക്കും ലത സംഗീത ലോകത്ത് തന്റെ സാമ്രാജ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. 50-കളില്‍ സംഗീത സംവിധായകരുടെ ആദ്യ ചോയിസ് ലതയായിരുന്നു. ലത പാടാന്‍ വിസമ്മതിക്കുന്ന പാട്ടുകളോ, ലതയുടെ ശബ്ദത്തിന് ഇണങ്ങാത്ത രണ്ടാം നിര ഗാനങ്ങളോ ആയിരുന്നു തുടക്കത്തില്‍ ആശയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ തളരാന്‍ അവര്‍ തയ്യാറല്ലായിരുന്നു. ലതയുടെ നിഴലില്‍ നിന്ന് മാറി അവര്‍ സ്വന്തമായി ഒരു സിംഹാസനം തന്നെ തീര്‍ത്തു.
ബോളിവുഡില്‍ ഡാന്‍സ് നമ്പറുകളുടെ പര്യായമായിരുന്നു ആശാ ഭോസ്ലെ. 'കാരവാനി'ലെ പിയ തു അബ് തോ ആ ജാ, 'ഡോണി'ലെ യേ മേരാ ദില്‍, 'ഹരേ രാമ ഹരേ കൃഷ്ണ'യിലെ വിപ്ലവകരമായ ദം മാരോ ദം എന്നിവ ഇന്ത്യന്‍ സംഗീതത്തെ ഇന്നും ആവേശം കൊള്ളിക്കുന്ന ഗാനങ്ങളാണ്. 60-കളിലും 70-കളിലും നര്‍ത്തകി ഹെലന്റെ ചുവടുകള്‍ക്ക് ജീവന്‍ നല്‍കിയത് ആശയുടെ ശബ്ദമായിരുന്നു. ആക്ഷന്‍ സിനിമകളിലെ വേഗതയും റൊമാന്റിക് സിനിമകളിലെ പ്രണയവും ഒരുപോലെ ആ ശബ്ദത്തില്‍ ലയിച്ചു. ബോളിവുഡിന്റെ ഹൃദയമിടിപ്പായി ആ സ്വരം മാറി. പ്രായം കൂടുന്തോറും കൂടുതല്‍ മിഴിവേകുന്നതായിരുന്നു ആശയുടെ ശബ്ദം. ഡാന്‍സ് നമ്പറുകളില്‍ മാത്രം ഒതുങ്ങാതെ ഗസലുകളിലും ഭജനുകളിലും അവര്‍ തന്റെ കൈമുദ്ര പതിപ്പിച്ചു. 'ഉംറാവോ ജാനി'ലെ ഗസലുകള്‍ ആശയിലെ ഗായികയുടെ മറ്റൊരു മുഖം ലോകത്തിന് കാട്ടിക്കൊടുത്തു. ആര്‍.ഡി. ബര്‍മ്മന്‍ സംഗീതം നല്‍കിയ 'തീസ്രി മന്‍സിലി'ലെ 'ആജാ ആജാ മേ ഹൂം പ്യാര്‍ തേര' എന്ന ഗാനം പാടാന്‍ ഭയന്ന് വിറച്ചു നിന്ന തനിക്ക് ധൈര്യം നല്‍കിയത് ചേച്ചി ലതയാണെന്ന് അവര്‍ എന്നും കൃതജ്ഞതയോടെ സ്മരിച്ചിരുന്നു.
പ്രായം കൂടുന്തോറും കൂടുതല്‍ മിഴിവേകുന്നതായിരുന്നു ആശയുടെ ശബ്ദം. ഡാന്‍സ് നമ്പറുകളില്‍ മാത്രം ഒതുങ്ങാതെ ഗസലുകളിലും ഭജനുകളിലും അവര്‍ തന്റെ കൈമുദ്ര പതിപ്പിച്ചു. ആശയുടെ ശബ്ദം ജീവിതത്തിന്റെ ആഘോഷവും വികാരങ്ങളുടെ വേലിയേറ്റവുമായിരുന്നു. പുതിയ ഗാനങ്ങളിലൂടെ ആ സ്വരം ഇനി നമ്മെ തേടിയെത്തില്ല എന്നത് സംഗീത പ്രേമികള്‍ക്ക് തീരാനഷ്ടമാണ്. 1933 സെപ്റ്റംബര്‍ 8-ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ജനനം. പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറുടെ മകളാണ്. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കരിന്റെ സഹോദരി ആണ്. ഒമ്പതാം വയസ്സില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് കുടുംബം മുന്നോട്ട് കൊണ്ടുപോകാനായാണ് ആശാ ഭോസ്ലെ സഹോദരി ലതയ്‌ക്കൊപ്പം സിനിമയില്‍ പാടാനും അഭിനയിക്കാനും തുടങ്ങിയത്. 1943-ല്‍ 'മജാ ബാല്‍' എന്ന മറാത്തി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1948-ല്‍ 'ചുനരിയ'യിലൂടെ ഹിന്ദി സിനിമയില്‍ തുടക്കം കുറിച്ചു.
എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയില്‍ വിവിധ ഭാഷകളിലായി 12,500-ലധികം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്. 'അഭി ന ജാവോ ഛോദ് കര്‍', 'ഇന്‍ അങ്കോന്‍ കി മസ്തി', 'പിയാ തു അബ് തോ ആജാ' തുടങ്ങിയ വിഖ്യാത ഗാനങ്ങള്‍ ഇന്നും അനശ്വരമാണ്. 1977-ല്‍ പുറത്തിറങ്ങിയ 'സുജാത' എന്ന സിനിമയില്‍ എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ പാടിയ 'സ്വയംവര ശുഭദിനം' ആണ് ആശാ ഭോസ്ലെ മലയാളത്തില്‍ ആലപിച്ച ഒരേയൊരു ഗാനം.
ശാസ്ത്രീയ സംഗീതം, ഗസല്‍, ഭജന്‍, പോപ്പ്, ഖവാലി എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രാവീണ്യം തെളിയിച്ചു. ഹിന്ദിക്ക് പുറമെ 20ലധികം ഭാഷകളില്‍ പാടിയിട്ടുണ്ട്. ഒ പി നയ്യാര്‍, സച്ചിന്‍ ദേവ് ബര്‍മ്മന്‍, ആര്‍ ഡി ബര്‍മന്‍ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരോടൊപ്പം അനശ്വരമായ നിരവധി ഗാനങ്ങളുടെ ഭാ?ഗമായി. ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത കലാകാരിയായി 2011-ല്‍ അംഗീകരിക്കപ്പെട്ടു. 2013-ല്‍ 'മായി' എന്ന ചിത്രത്തിലൂടെ 79-ാം വയസില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. കൂടുതല്‍ കണ്ടെത്തുക യാത്രാ ബ്ലോഗുകള്‍ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ അനുസ്മരണ പരിപാടികള്‍ 1981ല്‍ 'ഉംറാവോ ജാന്‍' (ഗസലുകള്‍), 1987ല്‍ 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2000ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2008ല്‍ പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചു. ഒമ്പത് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ (ലൈഫ് ടൈം അച്ചീവ്മെന്റ് ഉള്‍പ്പെടെ), രണ്ട് ഗ്രാമി നോമിനേഷനുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്
ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ടാണ് ആശ ബോസ്ലെയെ ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശാ ഭോസ്ലെയെ കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൊച്ചുമകള്‍ സനായി ഭോസ്ലെ ആണ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു പ്രതികരണം. ചികിത്സയില്‍ കഴിയവേ ഇന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. മകനാണ് ഇവരുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
മൃതദേഹം ഇന്ന് രാവിലെ 11 മണി മുതല്‍ ലോവര്‍ പരേലിലെ വസതിയായ 'കാസ ഗ്രാന്‍ഡെ'യില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. എട്ടു പതിറ്റാണ്ടുകളിലായി അവര്‍ പാടിവെച്ച പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ ആശാ ഭോസ്ലെ എന്ന ഇതിഹാസം അനശ്വരമായി തുടരും.
ഗായിക ലത മങ്കേഷ്‌ക്കറുടെ സഹോദരിയാണ് ആശ. ഗ്രാമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ് ആശാ ഭോസ്ലെ. 2000ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും 2008ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ഗായികയെ ആദരിച്ചു. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ ആശ പാടിയിട്ടുണ്ട്.
മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇന്‍ഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍. പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്‌കറിന്റെ പുത്രിമാരായ ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത്. ആശയ്ക്ക് ഒന്‍പത് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. സഹോദരി ലതയെ പിന്തുടര്‍ന്നാണ് ആശ പിന്നണി ഗാനരംഗത്ത് എത്തിയത്. 1943 ല്‍ മജാബാല്‍ എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി.
ഹിന്ദിയില്‍ 1945ല്‍ 'ബഡി മാ' എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948ല്‍ റിലീസായ 'ചുനാരിയ' ആണ് ഗായികയുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്. ആശ ഹിന്ദിസിനിമാ പിന്നണിഗാന രംഗത്ത് എത്തിയപ്പോഴേക്കും ചേച്ചി ലത ഹിന്ദിസിനിമാ പിന്നണിഗാനരംഗത്തെ താരമായി മാറിയിരുന്നു. ഷംഷാദ് ബീഗവും ഗീത റോയിയും ലതാ മങ്കേഷ്‌കറും അരങ്ങുവാണിരുന്ന കാലത്ത് പിന്നണി ഗാനരംഗത്ത് ശ്രദ്ധപിടിച്ചുപറ്റുക ഏറെക്കുറെ അസാധ്യമായിരുന്നു. 1949 ല്‍ തന്റെ 16ാം വയസ്സില്‍ കുടുംബത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് 31 വയസ്സുള്ള ഗണ്‍പത്‌റാവു ഭോസ്ലെയെ വിവാഹം കഴിച്ചു. എന്നാല്‍ ആ വിവാഹം ഒരു പരാജയമായിരുന്നു. കൂടുതല്‍ കണ്ടെത്തുക ടെലികോണ്‍ഫറന്‍സിങ് സേവനങ്ങള്‍ ഫാഷന്‍ വസ്ത്രങ്ങള്‍ കലാമേള ടിക്കറ്റുകള്‍ 1956ല്‍ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിന്‍ കീഴില്‍ സിഐഡി എന്ന ചിത്രത്തില്‍ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് 1974ല്‍ വഴിപിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു (ഹൗറ ബ്രിഡ്ജ്, കശ്മീര്‍ കി കലി, തുംസാ നഹി ദേഖാ, ഏക് മുസാഫിര്‍ ഏക് ഹസീന, മേരെ സനം). ബിആര്‍ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാന്‍ ആശയ്ക്ക് അവസരം ലഭിച്ചു. 1966 ല്‍ പുറത്തിറങ്ങിയ തീസിരി മന്‍സിലില്‍ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്ലെ - ആര്‍.ഡി.ബര്‍മന്‍ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആര്‍.ഡി.ബര്‍മന്റെ പ്രിയപ്പെട്ട ഗായികയായി മാറി. ആര്‍ഡി ബര്‍മന്റെ കീഴിലാണ് ആശ ഒരു സമ്പൂര്‍ണ ഗായികയായി തീരുന്നത്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി.
പോപ്, കാബറെ, റോക്ക്, ഡിസ്‌കൊ, ഗസല്‍, ക്ലാസ്സിക്കല്‍ അങ്ങനെ എല്ലാത്തരം ഗാനങ്ങളും പാടാന്‍ കഴിവുള്ള ഒരു ഗായികയണ് താനെന്ന് ആശ ബര്‍മന്‍ ഗാനങ്ങളിലൂടെ തെളിയിച്ചു.1990 കളില്‍ സിനിമയില്‍നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ എ.ആര്‍.റഹ്‌മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995 ല്‍ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തില്‍ ഊര്‍മിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. തുടര്‍ന്ന് താല്‍, ലഗാന്‍, ദൗഡ്, ഇരുവര്‍, ലഗാന്‍ തുടങ്ങി നിരവധി റഹ്‌മാന്‍ ചിത്രങ്ങളില്‍ ആശ പാടിയിട്ടുണ്ട്.ഒ.പി.നയ്യാര്‍, ബോംബൈ രവി, എസ്.ഡി.ബര്‍മന്‍, ആര്‍.ഡി.ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്‌ദേവ്, ശങ്കര്‍ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങിയ ബോളിവുഡ് ലോകത്തെ പ്രശസ്തരായ സംഗീതസംവിധായകരുടെയെല്ലാം കീഴില്‍ ആശ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ങ്കേഷ്‌കര്‍-ഭോസ്ലെ കുടുംബത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് സനായി ഭോസ്ലെയും സംഗീത-അഭിനയ രംഗത്ത് സജീവമാണ്. ഗായികയും നര്‍ത്തകിയും അഭിനേത്രിയുമായ സനായി, ഇതിനോടകം തന്നെ എ.ആര്‍. റഹ്‌മാനെപ്പോലെയുള്ള പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ദ പ്രൈഡ് ഓഫ് ഭാരത് ഛത്രപതി ശിവാജി മഹാരാജ്' എന്ന ചരിത്ര സിനിമയിലൂടെ തന്റെ അഭിനയ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് സനായി.