ബോളിവുഡ് താരം ഷാരൂഖിന്റെ മകന്‍ സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്ന വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. ഇപ്പോള്‍സിനിമ അരങ്ങേറ്റത്തിനൊപ്പം തന്നെ ബിസിനസ് ലോകത്തേക്കും ആര്യന്‍ ഖാന്‍ ചുവടുറപ്പിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.ഡെവൊള്‍ (DYAVOL) എന്ന ഫാഷന്‍ ബ്രാന്‍ഡാണ് ആര്യന്‍ ആരംഭിച്ചിരിക്കുന്നത്. പിന്തുണയുമായി ആര്യനൊപ്പം ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നീ പങ്കാളികളുമുണ്ട്.
ആഡംബര ജീവിതശൈലി പിന്തുടര്‍ന്നവര്‍ക്കായുള്ള പ്രോഡക്ടുകളാണ് ഈ ബ്രാന്റില്‍ നിന്നും വരുക എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഫാഷന്‍, ഡ്രിംഗ്‌സ്, എക്സ്‌ക്ലൂസീവ് ഇവന്റുകള്‍ എന്നിങ്ങനെ മികച്ച ആഗോള നിലവാരത്തില്‍ ആധികാരിക ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് മൂന്ന് സംരംഭകരുടെയും ലക്ഷ്യം. ''ഞാനും എന്റെ രണ്ട് അടുത്ത സുഹൃത്തുക്കളും ഒരു ഗ്ലോബല്‍ ലൈഫ് സ്റ്റെല്‍ ബ്രാന്റ് എന്ന ലക്ഷ്യത്തിനായി കഴിഞ്ഞ അഞ്ചുകൊല്ലമായി പ്രവര്‍ത്തിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ലോകം വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ചത്, ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നല്‍കാന്‍ ഡെവൊള്‍ നല്‍കും' -ആര്യന്‍ ഖാന്‍ ബ്രാന്റ് പുറത്തിറക്കുന്ന ചടങ്ങില്‍ പറഞ്ഞു.
എന്നാല്‍ ഈ ബ്രാന്റില്‍ ആദ്യം പ്രീമിയം മദ്യമാണ് ഡെവൊള്‍ വിപണിയിലെത്തിക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.ലൈഫ്സ്റ്റൈല്‍ ലക്ഷ്വറി ബ്രാന്‍ഡ് എന്ന ആശയം പിറന്നിട്ട് ഏകദേശം 5 വര്‍ഷമായി. ഒടുവില്‍ ഡെവൊള്‍ എത്തിയിരിക്കുന്നു, എന്നാണ് ആര്യന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
എബി ഇന്‍ വീബ് ഇന്ത്യയുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്കായി കൊണ്ടുവന്ന ഒരു പ്രീമിയം വോഡ്ക ഡ്രിംഗ്. പരിമിതമായ എഡിഷന്‍ വസ്ത്ര ശേഖരം അനാച്ഛാദനം ചെയ്തുകൊണ്ടാണ് ഡെവൊള്‍ വരും മാസങ്ങളില്‍ വിപണിയില്‍ എത്തുക. 2023-ലും അതിനുശേഷവും, ബ്രാന്‍ഡ് നിരവധി ആഡംബര ജീവിതശൈലി ഉല്‍പ്പന്ന ഓഫറുകള്‍ അവതരിപ്പിച്ചേക്കും.
അഭിനിവേശമുള്ളത് പിന്തുടരുന്നതില്‍ ഞങ്ങളെല്ലാവരും വിശ്വസിക്കുന്നു. എന്റെ അമ്മ ഒരു നിര്‍മ്മാതാവാണ്, അതേസമയം, അമ്മയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ ഇഷ്ടമാണ്. അത് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ അമ്മ അതില്‍ നിന്നും വിജയകരമായൊരു ബിസിനസ്സ് ഉണ്ടാക്കി. എന്റെ അച്ഛന്‍ ഒരു നടനാണ്, പക്ഷേ അദ്ദേഹത്തിന് ഒരു VFX സ്റ്റുഡിയോ ഉണ്ട്, ഒരു പ്രൊഡക്ഷന്‍ കമ്പനിയുണ്ട്, ഞങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ഇഷ്ടമായതിനാല്‍, ഏകദേശം 10 വര്‍ഷം മുമ്പ് ഞങ്ങള്‍ അതില്‍ പ്രവേശിച്ചു. ഇപ്പോള്‍, ഒരു ആഗോള കായിക ഫ്രാഞ്ചൈസി വികസിക്കുകയും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു, ' പുതിയ ബിസിനസ്സില്‍ ഷാരൂഖ് ഖാനും ഗൗരി ഖാനും എത്രത്തോളം പിന്തുണ നല്‍കിയെന്ന ചോദ്യത്തിന് ആര്യന്‍ പറഞ്ഞ മറുപടിയിങ്ങനെ.
ഒരേസമയം നിരവധി പ്രോജക്റ്റുകളില്‍ ജോലി ചെയ്യുന്നതിനാല്‍ ഒരു ദിവസം 4 മുതല്‍ 5 മണിക്കൂര്‍ മാത്രമേ തനിക്ക് ഉറങ്ങാന്‍ കഴിയുന്നുള്ളൂവെന്നും എന്നാല്‍ ഈ പ്രക്രിയ താന്‍ നന്നായി ആസ്വദിക്കുന്നുവെന്നും ആര്യന്‍ കൂട്ടിച്ചേര്‍ത്തു.
ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ ആളാണ് ആര്യന്‍ ഖാന്‍. കരണ്‍ ജോഹറിന്റെ കഭി ഖുഷി കഭി ഗമിലെ ബാലതാരമായിരുന്നു ആര്യന്‍. ചിത്രത്തിന്റെ ഓപ്പണിംഗ് സീക്വന്‍സില്‍ ഷാരൂഖ് കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആര്യനാണ്. കരണ്‍ ജോഹറിന്റെ തന്നെ കഭി അല്‍വിദ നാ കെഹ്നയുടെ ഭാഗവുമായിരുന്നു ആര്യന്‍. അതില്‍ ഒരു രംഗത്തില്‍ സോക്കര്‍ കളിക്കുന്നത് ചിത്രീകരിച്ചെങ്കിലും പിന്നീടത് ചിത്രത്തില്‍ നിന്ന് എഡിറ്റു ചെയ്തു മാറ്റുകയായിരുന്നു.
ഷാരൂഖിനൊപ്പം 2004ല്‍ ആനിമേഷന്‍ സിനിമയായ ഇന്‍ക്രെഡിബിള്‍സില്‍ വോയ്സ്ഓവര്‍ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലജാവാബിന്റെ കഥാപാത്രത്തിന് എസ്ആര്‍കെ ശബ്ദം നല്‍കിയപ്പോള്‍, ആര്യന്‍ ചിത്രത്തില്‍ മിസ്റ്റര്‍ ഇന്‍ക്രെഡിബിളിന്റെ മകന്‍ തേജിനായി ശബ്ദം നല്‍കി. ലയണ്‍ കിങ്ങിന്റെ (2019) ഹിന്ദി പതിപ്പില്‍ സിംബ എന്ന കഥാപാത്രത്തിനും ശബ്ദം നല്‍കി. ചിത്രത്തിലെ മുഫാസ എന്ന കഥാപാത്രത്തിനുവേണ്ടി ഷാരൂഖ് ഖാനും ശബ്ദം നല്‍കിയിരുന്നു.