കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര താരങ്ങളായ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹ വാര്‍ഷികാഘോഷം ആഘോഷിച്ചത്. ഈ വേളയില്‍ ആശംസയുമായി മകള്‍ കല്യാണി എന്ന അരുന്ധതി പണിക്കര്‍ തന്റെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം അരാധകര്‍ അറിഞ്ഞത്. അതേസമയം ഇപ്പോള്‍ പുതിയ ചില വിവാദങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുകയാണ്. 2015ല്‍ പോലും ആദ്യഭാര്യയില്‍നിന്നും വിവാഹമോചനം നേടാതിരുന്ന സായ്കുമാറുമൊത്തുള്ള പത്താം വിവാഹവാര്‍ഷികം ബിന്ദുപണിക്കര്‍ എങ്ങനെ ആഘോഷിക്കുമെന്നാണ് ചിലര്‍ ചോദിക്കുന്നത്.
അച്ഛനും അമ്മയ്ക്കും പത്താം വാര്‍ഷികാശംസകള്‍ അറിയിച്ച് ബിന്ദു പണിക്കറുടെ മകള്‍ കല്യാണി സോഷ്ല്‍മീഡിയിയില്‍ ഇവരുടെ ചിത്രം പങ്കുവച്ചത്. അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍, നിങ്ങളാണ് എന്റെ എല്ലാം നിങ്ങള്‍ എനിക്കായി ചെയ്ത ത്യാഗങ്ങള്‍ക്ക് അനുഗ്രഹിക്കപ്പെട്ട ഈ നിമിഷത്തില്‍ എനിക്ക് അഭിമാനം തോന്നുന്നുവെന്ന് കല്യാണി കുറിച്ചു. ഹാരമിട്ടു നില്‍ക്കുന്ന ഇരുവരുടെയും നടുക്ക് അരുന്ധതി നില്‍ക്കുന്ന ചിത്രവും താര പുത്രി പങ്കുവച്ചിരുന്നു. എന്നാല്‍ ബിന്ദുപണിക്കര്‍ 2015ല്‍ ഒരു പ്രമുഖ മാധ്യത്തിന് നല്‍കിയ പ്രതികരണത്തിന്റെ ചുവടുപിടിച്ചാണ് പുതിയ വിവാദം എത്തുന്നത്. നടന്‍ സായികുമാര്‍ 1986ല്‍ ആദ്യം പ്രണയിച്ച് വിവാഹം കഴിച്ചത് നാടകനടിയായിരുന്ന പ്രസന്നകുമാരിയെ ആണ്. ഈ ബന്ധത്തില്‍ ഒരു മകള്‍ ഇവര്‍ക്കുണ്ടെങ്കിലും ദാമ്പത്യബന്ധം പാതി വഴിയില്‍ അവസാനിച്ചു. നടി ബിന്ദു പണിക്കരുമായുള്ള സായ്കുമാറിന്റെ ബന്ധമാണ് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. കുടുംബത്തില്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് സായ്കുമാറിന് തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് പ്രസന്നകുമാരി കോടതിയില്‍ പറഞ്ഞിരുന്നു. 2015ല്‍ നടന്‍ വിവാഹമോചന ഹര്‍ജി നല്‍കിയെങ്കിലും അത് കോടതി തള്ളുകയും ചെയ്തു. ഇതിന് പിന്നാലെ പ്രസന്നകുമാരിയുടെ ആരോപണങ്ങള്‍ക്ക് ബിന്ദു പണിക്കര്‍ മറുപടിയുമായി എത്തുകയായിരുന്നു.
താന്‍ സായികുമാറിനൊപ്പമല്ല താമസിക്കുന്നതെന്നാണ് അന്ന് ബിന്ദു പണിക്കര്‍ വ്യക്തമാക്കിയത്. നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലാത്ത ആള്‍ക്കൊപ്പം എങ്ങനെ താമസിക്കുമെന്നും തന്റെയും സായികുമാറിന്റെയും മേല്‍വിലാസം രണ്ടാണെന്നും ബിന്ദു പണിക്കര്‍ പറഞ്ഞു. എന്നെ മനസ്സിലാക്കുന്നവര്‍ക്കും അടുപ്പമുള്ളവര്‍ക്കും എന്നെ അറിയാം എന്നും താനുമായുള്ള സായികുമാറിന്റെ അടുപ്പമാണ് കുടുംബബന്ധം തകര്‍ത്തതെന്ന പ്രസന്ന കുമാരിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ബിന്ദുപണിക്കര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ബിന്ദുപണിക്കരുടെ ഈ പ്രതികരണമാണ് ഇപ്പോള്‍ നടിയെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. 2015ല്‍ വരെ സായ്കുമാറുമായി ബന്ധമൊന്നുമില്ലെന്ന് പറഞ്ഞ ബിന്ദു പണിക്കര്‍ എങ്ങനെ നടനുമായുള്ള തന്റെ പത്താം വിവാഹവാര്‍ഷികം ആഘോഷിക്കുമെന്നാണ് ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നത്. ആദ്യ ഭാര്യക്കും മകള്‍ക്കും അവര്‍ ആവശ്യപ്പെട്ട ജീവനാംശം പോലും അന്ന് കൊടുക്കാന്‍ തയ്യാറാകാതിരുന്ന സായ്കുമാറിന് ബിന്ദുപണിക്കര്‍ക്കും അവരുടെ മകളോടുമൊത്ത് വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ നാണമുണ്ടോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. സായ്കുമാറിന്റെ ആദ്യ ഭാര്യയിലെ മകള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയും കടുത്ത മാനസിക പ്രയാസവും കാരണം പാതി വഴിയില്‍ പഠിത്തം വരെ അവസാനിപ്പിക്കേണ്ടിവന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു