കോടതി ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ വകവച്ചില്ല; നടൻ ആര്യയ്ക്കും സംവിധായകൻ ബാലയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി; നടപടി 2012 റീലിസ് ചെയ്ത അവൻ ഇവൻ എന്ന ചിത്രത്തിൽ മൂന്ന് പേരെ മോശമായി ചിത്രീകരിച്ച കേസിന്റെ ഭാഗമായി

Malayalilife
കോടതി ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ വകവച്ചില്ല; നടൻ ആര്യയ്ക്കും സംവിധായകൻ ബാലയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി; നടപടി 2012 റീലിസ് ചെയ്ത അവൻ ഇവൻ എന്ന ചിത്രത്തിൽ മൂന്ന് പേരെ മോശമായി ചിത്രീകരിച്ച കേസിന്റെ ഭാഗമായി

കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടപ്പോളെല്ലാം വകവയ്ക്കാതെ എത്താതിരുന്നതിന് നടൻ ആര്യയ്ക്കും സംവിധായകൻ ബാലയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്. തിരുനൽവേണിയിലെ ഡിസ്ട്രിക്റ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.2012ൽ തീയേറ്ററുകളിലെത്തിയ അവൻ ഇവൻ എന്ന സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവർക്കുമെതിരെ നടപടിയുണ്ടായിരിക്കുന്നത്.

അവൻ ഇവനിൽ സിങ്കമ്പട്ടി സമീന്ദാർ തീർത്ഥപതി രാജയെയും സൊരിമുത്തു അയ്യനാർ കോവിലിനേയും മോശമായിട്ടാണ് ചിത്രീകരിച്ചത് എന്ന ചൂണ്ടിക്കാട്ടി തീർത്ഥപതി രാജയുടെ മകൻ ശങ്കർ ആത്മജൻ അമ്പായിയാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് വിളിക്കുമ്പോൾ ആര്യയും ബാലയും ഹാജരാകാൻ തുടർച്ചയായി വിസമ്മതിച്ചു. ഇതേതുടർന്നാണ് തിരുനെൽവേലി ജില്ലാക്കോടതി ഇരുവർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

തമിഴ് സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് ബാല. പിതാമകൻ, സേതു, നന്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ് ബാലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രമാണ് 'നാച്ചിയാർ'. ആര്യ- വിശാൽ എന്നിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാല സംവിധാനം ചെയ്ത ചിത്രമായിരുന്നു 'അവൻ- ഇവൻ'. ഇരുവരുടെ പ്രകടത്തിന് ധാരാളം പ്രശംസകളും ലഭിച്ചിരുന്നു

വൈകാതെ തന്നെ ആര്യയും സംവിധായകൻ ബാലയെയും അറസ്റ്റ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടതിയിൽ അടുത്ത ഹിയറിങ് വെച്ചിരിക്കുന്നത് ജൂലൈ 13നാണ്.

Arrest warrant issued against Arya and Bala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES