അഭിനയത്തിന്റെ ഹരി ശ്രീ പഠിപ്പിച്ചത് അച്ഛനായിരുന്നു എങ്കിലും സിനിമയിലേക്ക് ഉളള അര്‍ജുന്‍ അശോകന്റെ വഴി വളരെ വ്യത്യസ്തമായിരുന്നു. ഇന്നും മലയാളത്തിലെ യുവനടന്‍മായരില്‍ ശ്രദ്ധേയനായ താരം കൂടിയാണ് അര്‍ജുന്‍ അശോകന്‍. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു പഴയ കാല ചിത്രം ഏറെ വൈറലായി മാറുകയാണ്. ചിത്രത്തില്‍ താരത്തിന്റെ ഒപ്പമുളള പെണ്‍കുട്ടി ഇന്ന് അര്‍ജുന്റെ ഭാര്യ കൂടിയാണ്. യുവനടന്‍ അര്‍ജുന്‍ അശോകന്റെയും ഭാര്യ നിഖിതയുടെയും പഴയ കാല ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. 2018 ലായിരുന്നു ഇരുവുരം വിവാഹിതരായത്. എട്ടു വര്‍ഷകാലത്തേളം ഇരുവരും പ്രണയത്തിലായിരുന്നു.
മലയാളികളുടെ പ്രിയനടന്‍ ഹരിശ്രീ അശോകന്റെ മകന്‍ കൂടിയാണ് അര്‍ജുന്‍. പറവ എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ വെളളിത്തിരയില്‍ എത്തിയത്.താരപുത്രനെന്ന പദവിയിലുപരി നല്ലൊരു നടനാണ് താന്‍ എന്ന് കൂടി അര്‍ജുന്‍ തെളിയിക്കുകയും ചെയ്തു. ബിടെക്, വരത്തന്‍, ഉണ്ട, തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.