നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും വിവാഹം വളരെയധികം ശ്രദ്ധ നേടിയിരുന്നു. വെളുത്തുനീണ്ട താടിയുള്ള ക്രിസ് എന്ന 'മുത്തച്ഛന്‍', 'പ്രായം കുറഞ്ഞ' ദിവ്യയെ വിവാഹം ചെയ്തു എന്നും 65കാരന്‍ 40കാരിയെ വിവാഹം കഴിച്ചുവെന്ന തരത്തിലുമൊക്കെ പിന്നാലെ വാര്‍ത്തകളും പ്രചരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ മൂന്നു മാസങ്ങള്‍ക്കിപ്പുറം ഇരുവരും വിവാഹമോചിതരായി എന്നു പറഞ്ഞാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. തങ്ങള്‍ ഡിവോഴ്സ് ആയി എന്ന നിലയില്‍ പോലും ചിലയിടങ്ങളില്‍ വാര്‍ത്ത പ്രചരിക്കാന്‍ ആരംഭിച്ചപ്പോഴാണ് ദിവ്യ ശ്രീധര്‍ പോസ്റ്റുമായി എത്തിയത്. ഇപ്പോഴിതാ, നന്നായി പാടുന്ന ദിവ്യ ഒരു പാട്ടുപാടി ഇന്‍സ്റ്റയില്‍ കുറിച്ചത് ഇങ്ങനെയാണ്:
മുന്നേ എടുത്ത ഫോട്ടോസ് ആണ്... അതാണ് ഏട്ടനെ കാണാത്തത്... ഇനി ഇതിന്റെ പേരില്‍ ആരും ഡിവോഴ്സ് ആക്കരുത്... ഞങ്ങള്‍ക്ക് പിരിയാന്‍ താല്പര്യം ഇല്ല. പറഞ്ഞു പരത്താന്‍ എല്ലാര്‍ക്കും പറ്റും.. മറ്റുള്ളവരുടെ വേദന ആര്‍ക്കും അറിയണ്ട... കുത്തിനോവിച്ചിട്ട് അതില്‍ സുഖം കണ്ടെത്തുന്നവരാ പലരും.. തുനിഞ്ഞിട്ടിറങ്ങിയവരോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല. അവര്‍ അനുഭവിക്കാന്‍ സമയം അടുത്തുകൊണ്ടിരിക്കുന്നു..അനുഭവിക്കുമ്പോള്‍ പഠിച്ചോളും.. താല്പര്യം ഇല്ലാത്തവര്‍ കാണണ്ട കമന്റ് ഇടരുത് എന്ന് പറഞ്ഞാലും വിളിക്കാത്ത കല്യാണത്തിന് വരുംപോലെ എന്തോ നേര്‍ച്ച ഉള്ളപോലെ കമന്റ് രോഗികള്‍ വന്നോളും... ഞങ്ങളുടെ കല്യാണത്തിന് ശേഷം ആണ് ഞങ്ങളെ ഒരുപാട് പേര് അറിയുന്നതും ലക്ഷക്കണക്കിന് ആളുടെകളുടെ സ്നേഹം ഞങ്ങള്‍ക്ക് കിട്ടിയതും... ഞങ്ങള്‍ ഒത്തിരി ഹാപ്പിയാണ് അതില്‍... ഇത്രേം ആള്‍ക്കാര്‍ ഞങ്ങളെ സ്‌നേഹിക്കുമ്പോള്‍ അതില്‍ മൂന്നോ നാലോ കമന്റ് മാനസികരോഗികള്‍. ആ രോഗികളുടെയൊക്കെ ലിസ്റ്റ്... സ്‌ക്രീന്‍ ഷോട്ട് കയ്യിലുണ്ട്... നിങ്ങളുടെ മരുന്ന് എത്രയും പെട്ടെന്ന് എത്തിച്ചു തരുന്നതാണ്.... ഞങ്ങളെ ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഒത്തിരി നന്ദി... സ്നേഹം എന്നാണ് ദിവ്യ എഴുതിയത്.
വളരെ ചെറിയ പ്രായത്തില്‍ നടന്ന പ്രണയത്തെത്തുടര്‍ന്നായിരുന്നു ദിവ്യയുടെ ആദ്യ വിവാഹം. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് ദിവ്യ ക്രിസ് വേണുഗോപാലിനെ വിവാഹം ചെയ്യുന്നത്. ആദ്യ വിവാഹത്തില്‍ ദിവ്യ ശ്രീധറിന് രണ്ടു മക്കളുണ്ട്. ഒരു മകനും, മകളും. ഭാര്യക്കൊപ്പം രണ്ടു കുട്ടികളെയും ക്രിസ് വേണുഗോപാല്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ക്രിസിന് കുഞ്ഞുങ്ങളുണ്ടാവുമോ എന്ന് പോലും പലരും കളിയാക്കിയപ്പോള്‍, ദമ്പതികള്‍ ഒന്നിച്ചു വന്നിരുന്നാണ് മറുപടി കൊടുത്തത്. ഇന്നത്തെ കാലത്ത് അതിനെല്ലാം ചികിത്സയില്ലേ എന്നായിരുന്നു ക്രിസ് വേണുഗോപാലിന്റെ മറുപടി. ക്രിസ് ദിവ്യയെ പോലെ ഇന്‍സ്റ്റഗ്രാമിലോ സമൂഹ മാധ്യമങ്ങളിലോ അത്രകണ്ട് സജീവമല്ല. എന്നാല്‍, ദിവ്യയെ പലപ്പോഴും ഇന്‍സ്റ്റഗ്രാം റീലുകള്‍ ചെയ്യുന്ന കൂട്ടത്തില്‍ കാണാവുന്നതാണ്.
ഈ വാലന്റൈന്‍ ദിനത്തില്‍ ദിവ്യക്ക് ക്രിസ് നല്‍കിയ സമ്മാനങ്ങളുടെ ഒരു റീലും കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. ദിവ്യക്ക് കുട്ടികളുടെ സ്വഭാവമാണ് എന്ന് ഭര്‍ത്താവിന്റെ സര്‍ട്ടിഫിക്കറ്റ് നേരത്തെ ലഭിച്ചതാണ്. അതിനാല്‍, സമ്മാനങ്ങളിലും ആ കുട്ടിത്തം കാണാം. ഈ ചിത്രത്തിന്റെ ഒരു ഭാഗത്തു കാണുന്ന ഡാര്‍ക്ക് ചോക്കലേറ്റും, മറുഭാഗത്തെ ബോക്സിലെ ടെഡി ബെയറും ക്രിസ് ദിവ്യക്ക് നല്‍കിയ സമ്മാനങ്ങളാണ്. ഭാര്യക്ക് ലിപ്സ്റ്റിക്ക് ഏറെ ഇഷ്ടമാണ് എന്നറിയാവുന്ന ക്രിസ്, ഓര്‍ഗാനിക് ബ്രാന്‍ഡിന്റെ ഒന്നിലേറെ ഷെയ്ഡുകള്‍ ഉള്ള ഒരു ലിപ്സ്റ്റിക്ക് കിറ്റ് തന്നെ ദിവ്യക്കായി നല്‍കി. റീല്‍ ചെയ്യുമ്പോള്‍ അണിഞ്ഞിട്ടുള്ള ലിപ്സ്റ്റിക്ക് അതല്ല എന്ന് ദിവ്യ പറയുമ്പോഴും, കയ്യിലിരിക്കുന്ന ഗിഫ്റ്റ് തുറന്നു കാണാനുള്ള ആവേശം ആവോളമുണ്ട്. ഫെറേറോ റോഷന്‍ മിഠായിയും, ഡയറി മില്‍ക്കിന്റെ പ്രശസ്തമായ സില്‍ക്കും, മറ്റൊരു പാക്കിലെ ചോക്കലേറ്റുമാണ് ക്രിസ് വേണുഗോപാല്‍ ദിവ്യക്ക് നല്‍കിയത്