പത്ത് വര്‍ഷത്തിലേറയായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി. ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിലൂടെ എഡിറ്റര്‍ ആയി അരങ്ങേറ്റം കുറിച്ച അപ്പുവിന് ഒറ്റമുറിവെളിച്ചം, വീരം എന്നീ ചിത്രങ്ങളിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. എഡിറ്റിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അപ്പു എന്‍ ഭട്ടതിരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് നിഴല്‍. ഇപ്പോളിതാ ജീവിതത്തിലെ മറ്റൊരു സന്തോഷം പങ്ക് വച്ചിരിക്കുകയാണ് താരം.
താന്‍ വിവാഹിതനായി വിവരമാണ് കുറിപ്പിലൂടെ പങ്ക് വച്ചത്. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം.
ഞങ്ങള്‍ പൊരുത്തം കണ്ടു. ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ സംസാരിച്ചു. ഞങ്ങള്‍ നടന്നുഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. ഞങ്ങള്‍ വീണ്ടും സംസാരിച്ചു. ഞങ്ങള്‍ വീണ്ടും നടന്നു.അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.ഇന്ന് ഞങ്ങള്‍ വിവാഹിതരായി, കൂടുതല്‍ ചര്‍ച്ചകള്‍ക്കും നടത്തത്തിനും അതിനിടയിലുള്ള എല്ലാത്തിനും,' എന്നാണ് വിവാഹവാര്‍ത്ത പങ്കുവച്ചുകൊണ്ട് അപ്പു കുറിച്ചത്.
മികച്ച എഡിറ്റിംഗിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവാണ് അപ്പു എന്‍ ഭട്ടതിരി. സെക്കന്‍ഡ് ഷോ (2012) എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ വ്യക്തിയാണ് അപ്പു ഭട്ടതിരി. ഒരാള്‍പ്പൊക്കം എന്ന സിനിമയിലൂടെ സ്വതന്ത്ര എഡിറ്ററായി. കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാന്‍ഹോള്‍, ഒറ്റമുറി വെളിച്ചം , വീരം, തീവണ്ടി , ഡാകിനി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഒറ്റമുറിവെളിച്ചം, വീരം എന്നീ ചിത്രങ്ങളിലെ എഡിറ്റിംഗിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.