Latest News

സര്‍ജറി ചെയ്തിട്ടും ഭാരം കുറഞ്ഞില്ല; പിന്നെ പരീക്ഷിച്ചത് ഹോളിസ്റ്റിക് ന്യൂട്രീഷന്‍ ആന്‍ഡ് ലൈഫ്സ്റ്റൈല്‍ മെഡിസിന്‍; ഭാരം കുറച്ച് സ്ലിംമ്മായ അനുഷ്‌കയുടെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
 സര്‍ജറി ചെയ്തിട്ടും ഭാരം കുറഞ്ഞില്ല; പിന്നെ പരീക്ഷിച്ചത് ഹോളിസ്റ്റിക് ന്യൂട്രീഷന്‍ ആന്‍ഡ് ലൈഫ്സ്റ്റൈല്‍ മെഡിസിന്‍; ഭാരം കുറച്ച് സ്ലിംമ്മായ അനുഷ്‌കയുടെ ചിത്രങ്ങള്‍ വൈറല്‍

ബാഹുബലി 2, രുദ്രമ്മാദേവി, ഭാഗ്മതി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം നേടിയ താരമാണ് അനുഷ്‌ക ഷെട്ടി. നല്ല വണ്ണമുണ്ടായിരുന്ന താരം ഇപ്പോള്‍ പുതിയ ലുക്കില്‍ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എങ്ങനെയാണ് അനുഷ്‌ക വണ്ണം കുറച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം ഇപ്പോള്‍ താരത്തിനൊപ്പമുള്ള സുന്ദരനായ യുവാവ് ആരെന്ന് തിരക്കുകയാണ് ആരാധകര്‍.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടി അനുഷ്‌ക ഷെട്ടി തടി കുറച്ച് പുതിയ ലുക്കിലുള്ള ചിത്രം പങ്കുവച്ചത് ആരാധകര്‍ക്കിടയില്‍ ഏറെ വൈറലായിരിക്കയാണ്. നല്ല പൊക്കവും അതിനൊത്ത തടിയുമുണ്ടായിരുന്ന അനുഷ്‌കയെ നായികയാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് പലരും പിന്മാറിയിരുന്നതിന് പിന്നാലെയാണ് വണ്ണം നടി കുറച്ചത്. കഴിഞ്ഞ വര്‍ഷം ഭാഗ്മതി മാത്രമാണ് അനുഷ്‌കയുടേതായി റിലീസ് ചെയ്തത്. സിനിമ കുറഞ്ഞതോടെയാണ് നടി തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയത്.

37കാരിയായ അനുഷ്‌കയുടെ അതിശയിപ്പിക്കുന്ന മേക്കോവര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. അതേസമയം താരത്തിന് ഒപ്പം സുമുഖനായ ഒരു യുവാവിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. പ്രഭാസിനെ തഴഞ്ഞോ എന്നും പുതിയ കാമുകനാണോ ഇതെന്നുമാണ് പലരും അനുഷ്‌കയോട് ചോദിക്കുന്നത് എന്നാല്‍ പ്രമുഖ ലൈഫ്‌സ്‌റ്റൈ!ല്‍ പരിശീലകന്‍ ലൂക്ക് കൗട്ടിന്‍ഹോയാണ് ഒപ്പമുള്ളത്. 

ലൂക്കിന്റെ കീഴില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അനുഷ്‌ക. 'ഹോളിസ്റ്റിക് ന്യൂട്രീഷന്‍ ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ മെഡിസിന്‍' എന്ന ചികിത്സാരീതിയിലൂടെയാണ് നടിയുടെ മേക്കോവര്‍. അനുഷ്‌ക്കയുമായി ചേര്‍ന്ന് ആളുകളുടെ ജീവിതചര്യയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികള്‍ക്കും ലൂക്ക് പദ്ധതിയിടുന്നുണ്ട്.

2015–ല്‍ റിലീസ് ചെയ്ത ഇഞ്ചി ഇടിപ്പഴകി (തെലുങ്കില്‍ സൈസ് സീറോ) എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു നടി തടി കൂട്ടിയത്. കൃത്രിമമായി തടി കൂട്ടി സിനിമയില്‍ കാണിച്ചാല്‍ പൂര്‍ണതയുണ്ടാവില്ല എന്നു പറഞ്ഞ് താരം ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ തടി കൂട്ടുകയായിരുന്നു. പക്ഷേ സിനിമ കഴിഞ്ഞ ശേഷം ശരീരത്തെ അത് സാരമായി ബാധിച്ചു. വിദേശത്ത് വച്ച് കൊഴുപ്പ് കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയ താരം കൃത്യമായ വ്യായാമത്തോടെയും ഭക്ഷണ ക്രമത്തിലൂടെയും തടി കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതൊക്കെ വൃഥാവിലായപ്പോഴാണ് കടുംകൈ എന്ന് താരം തന്നെ വിശേഷിപ്പിക്കുന്ന ഹോളിസ്റ്റിക് ന്യൂട്രീഷന്‍ ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ മെഡിസിന്‍' എന്ന ചികിത്സാരീതി താരം പരീക്ഷിച്ച് വിജയം കണ്ടത്.

ബാഹുബലി 2, രുദ്രമ്മാദേവി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഗ്രാഫിക്‌സ് ഉപയോഗിച്ച് അനുഷ്‌കയുടെ തടി കുറച്ച് സ്‌ക്രീനില്‍ കാണിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്തായാലും തന്നെ വിമര്‍ശിച്ചവര്‍ക്കൊക്കെ മേക്കോവറിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം.

ആര്‍. മാധവന്‍ നായകനാകുന്ന സൈലന്‍സ് എന്ന ചിത്രമാണ് അനുഷ്‌കയുടെ പുതിയ പ്രോജക്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അനുഷ്‌ക ഈ ആഴ്ച സിനിമയില്‍ ജോയിന്‍ ചെയ്യും. നവാഗതനായ ഹേമന്തന് മധുര്‍കര്‍ ആണ് സംവിധാനം. ഹോളിവുഡ് ചിത്രം കില്‍ ബില്ലിലൂടെ പ്രശസ്തനായ മൈക്കല്‍ മാഡ്‌സെന്‍ ആണ് വില്ലന്‍. 

Anushka Sharma losses her weight by trying Holistic Nutrition and Lifestyle Medicine

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES