Latest News

ജയ് ശ്രീറാം ഫ്‌ളക്‌സും ഛത്രപതി ശിവജിയുടെ ഫ്‌ളക്‌സും ഉയര്‍ത്തിയതിനെ വന്‍അപരാധമായി കാണുന്നില്ല;അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
topbanner
 ജയ് ശ്രീറാം ഫ്‌ളക്‌സും ഛത്രപതി ശിവജിയുടെ ഫ്‌ളക്‌സും ഉയര്‍ത്തിയതിനെ വന്‍അപരാധമായി കാണുന്നില്ല;അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

പാ ലക്കാട് നഗരസഭാ കാര്യാലയത്തില്‍ ജയ് ശ്രീറാം എന്ന ഫ്‌ളക്‌സും ഛത്രപതി ശിവജിയുടെ ഫ്‌ളക്‌സും വിജയാഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയതിനെ വന്‍ അപരാധമായി കാണുന്നില്ല. ശ്രീരാമന്‍ എന്നത് ഭാരതീയ സംസ്‌കൃതിയില്‍ അലിഞ്ഞുചേര്‍ന്നൊരു നാമമാണ് എത്രയൊക്കെ നിഷേധിക്കാന്‍ ശ്രമിച്ചാലും.പിന്നെ ഛത്രപതി ശിവജിയെന്ന മഹാരാജാവ് തീവ്രവാദിയൊന്നുമല്ലല്ലോ ഇത്രയേറെ ഇകഴ്‌ത്തപ്പെടാന്‍? സദ്ദാം ഹുസൈനും ലാദനുമൊക്കെ വാഴ്‌ത്തപ്പെട്ടവരായി കവിത രചിച്ചവര്‍ക്ക് ഛത്രപതി ശിവജി യെ അംഗീകരിക്കാന്‍ എന്താണ് മടി?ഭരണഘടനാ സ്ഥാപനത്തില്‍ ജയ്ശ്രീറാം എന്ന് എഴുതിയ ഫ്‌ളക്‌സ് ഉയര്‍ത്തിയത് തെറ്റെങ്കില്‍ ഒരു ജനാധിപത്യ സര്‍ക്കാരിന് എങ്ങനെ ഒരു മതത്തിന്റെ മാത്രം സ്ഥാപനങ്ങളില്‍ ഒരു മന്ത്രിയെ നിയമിച്ച്‌ ദേവസ്വം ബോര്‍ഡ് വഴി ഭരിക്കാന്‍ സാധിക്കുന്നു. ? അത് ഭരണഘടനാവിരുദ്ധമല്ലേ?

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുമ്ബോള്‍ സര്‍വ്വകലാശാലാ ആസ്ഥാനത്ത് കയറി ചെഗുവിന്റെ ചിത്രം ആലേഖനം ചെയ്യപ്പെട്ട കൊടികളും ഫ്‌ളക്‌സുകളും ഉയര്‍ത്തുന്നത് എത്രയോ വട്ടം കണ്ടിട്ടുണ്ട്. അതെന്താ സര്‍വ്വകലാശാലകള്‍ ഒരു പാര്‍ട്ടിക്ക് മാത്രമായി തീറെഴുതി കൊടുത്തതുകൊണ്ടാണോ? അല്ലല്ലോ! വെറുമൊരു വിജയാഹ്ലാദം മാത്രമായി കാണുന്നതിനാല്‍ ഇതര വിദ്യാര്‍ത്ഥി സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ അതൊരു വിവാദമായി കാണുന്നില്ല.

ഇനി ജയ് ശ്രീറാം വിളി വര്‍ഗ്ഗീയമായി തോന്നുന്നവരോട് ഒന്ന് ചോദിക്കട്ടെ? Praise the Lord എന്നും കര്‍ത്താവിനു സ്തുതിയെന്നും കേള്‍ക്കുമ്ബോള്‍ നിങ്ങള്‍ അസഹിഷ്ണുക്കള്‍ ആവുന്നില്ലല്ലോ. അതുപോലെ അള്ളാഹു അക്‌ബര്‍ എന്നും ഇന്‍ഷാ അള്ളായെന്നും കേള്‍ക്കുമ്ബോള്‍ അതില്‍ വര്‍ഗ്ഗീയത തോന്നാറില്ലല്ലോ. പിന്നെന്തു കൊണ്ട് ജയ് ശ്രീരാം എന്നതിനോട് മാത്രം ഈ അയിത്തം. ക്രൈസ്തവനു ബൈബിളും ക്രിസ്തുവും എന്നതുപോലെ ഇസ്ലാമിനു ഖുറാനും അള്ളാഹുവും പ്രവാചകനും എന്നതുപോലെ വിശുദ്ധ പ്രതീകമാണ് ശ്രീരാമനും ശ്രീകൃഷ്ണനും രാമായണവും ഗീതയുമൊക്കെ.

കേരളത്തിലെ പഞ്ചായത്ത് കാര്യാലയത്തിനു മുകളില്‍ ബൊളിവിയന്‍ ഹീറോ ചെഗുവേരയെ ആലേഖനം ചെയ്ത കൊടി പാറിക്കുന്നത് ജനാധിപത്യപരമാണെങ്കില്‍ ആര്‍ഷഭാരതസംസ്‌കൃതിയുടെ നെടുംതൂണായ ശ്രീരാമ ജയ് വിളികളും ഫ്‌ളക്‌സും മഹാരാജാ ഛത്രപതി ശിവജിയുടെ ഫ്‌ളക്‌സും പാറിക്കുന്നത് പതിന്മടങ്ങ് ജനാധിപത്യപരമാണ്. ഹേ റാം'' എന്ന ഗാന്ധിമന്ത്രത്തിന്റെ അര്‍ഥവ്യാപ്തി മനസ്സിലാക്കിയവര്‍ക്ക് ഇതൊന്നും വിവാദവിഷയമാവില്ല. രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന ഹേ റാം എന്ന വാക്ക് പോലും നാളെ ഒരുപക്ഷേ വര്‍ഗ്ഗീയമായി തോന്നിയാല്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ :സമര്‍ത്ഥമായ കുത്തിത്തിരുപ്പ്.

ജയ് ജയ് ജയ് ശ്രീരാം !

Anju parvathy prabheesh note about jay jay sree ram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES