തൊണ്ണൂറുകളിലെ മലയാള സിനിമയില്‍ നിറ സാന്നിദ്ധ്യമായിരുന്നു ഉഷ എന്ന നടി. ചെങ്കോല്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ തുടങ്ങി നിരവധി സിനിമകളില്‍ ഉഷ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെതെന്ന പേരില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
താരം ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു സ്‌കൂട്ടറിന്റെ പിറകിലിരുന്ന് തിരക്കിട്ട റോഡിലൂടെ യാത്ര ചെയ്യുകയാണ് താരം.ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യേക്ഷപ്പെട്ടത്. ഈ നടിയെ മനസിലായോ? എന്ന ചോദ്യത്തോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഇത് ഉഷ തന്നെയാണോ അതോ ഉഷയുടെ രൂപത്തിലുള്ള മറ്റാരോ ആണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ചിലര്‍ താരത്തെ അഭിനന്ദിക്കാനും മറന്നില്ല. ചെങ്കോലില്‍ മോഹന്‍ലാലിനോട് ഉഷ പറയുന്ന ഡയലോഗുകള്‍ വരെ ആളുകള്‍ കമന്റായി പങ്കുവയ്ക്കുന്നുണ്ട്
യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനോടകം പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്. ഹസീന ഹനീഫ് എന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. ബാലചന്ദ്ര മേനോന്‍ സിനിമയില്‍ നായികയായി അരങ്ങേറുമ്പോഴാണ് ഉഷ എന്ന പേര് എന്ന പേര് സ്വീകരിച്ചത്. പതിമൂന്നാം വയസ്സിലാണ് ഉഷ അഭിനയ രംഗത്തേക്ക് എത്തിയത്.