അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ആന്‍ഡ്രിയ ജര്‍മിയ. പിന്നണി ഗായികയായി സിനിമയിലെത്തിയ ആന്‍ഡ്രിയ, ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നി നിലകളിലെല്ലാം പ്രശസ്തി നേടിയ നടിയാണ്. മലയാളത്തില്‍ അന്നയും റസൂലിനും പുറമേ ലണ്ടന്‍ ബ്രിഡ്ജ്, ലോഹം, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ താരം വൈറലാകുന്നത് ഒരു ടോപ് ലെസ് ഫോട്ടോഷൂട്ടിന്റെ പേരിലാണ്.
മത്സ്യകന്യകയുടെ വേഷത്തിലാണ് ആന്‍ഡ്രിയ മേല്‍വസ്ത്രമില്ലാതെ എത്തി ആരാധകരെ ഞെട്ടിച്ചത്. ജെഎസ്ഡബ്ല്യു ഫോട്ടോഷൂട്ടിലാണ് മത്സ്യ കന്യകയുടെ വേഷത്തില്‍ ടോപ്ലെസായി താരം പ്രത്യക്ഷപ്പെട്ടത്. ടോപ് ലെസ് ആയി കവര്‍ ഫോട്ടോഷൂട്ടില്‍ നടി എത്തിയതോടെ ഒരു കൂട്ടര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധി അശ്ലീല കമന്റ് ഉള്‍പെടെയാണ് താരത്തിന് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.
തന്റെ ഇന്‍സ്റ്റാഗ്രാം എക്കൗണ്ടിലൂടെ ആന്‍ഡ്രിയ തന്നെയാണ് ചിത്രം പങ്കുവെച്ചത്. പിന്നാലെ തന്നെ ചിത്രം വൈറലായി. സുന്ദര്‍ രാമു ആണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചിത്രത്തിനെതിരെ സോഷ്യാല്‍ മീഡിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയരുന്നുണ്ട്. വളരെ മനോഹരമായ ചിത്രമാണിതെന്നും താരം സുന്ദരി ആയിരിക്കുന്നുവെന്നും ഒരു വിഭാഗം പറയുന്നു. അതേസമയം ആന്‍ഡ്രിയ മേല്‍വസ്ത്രം ഇടാന്‍ മറന്നതാണോ സോഷ്യല്‍മീഡിയയില്‍ പബ്ലിസിറ്റിക്കായിട്ടാണോ ഈ ചിത്രം തുടങ്ങി മറ്റ് അശ്ലീല കമന്റുകളും ചിത്രത്തിന് എത്തുന്നുണ്ട്.