Latest News

ഹിന്ദി ഗാനം മനോഹരമായി പാടി അമൃത സുരേഷ്; ഈണമിട്ട് കൂടെ നില്‍ക്കുന്നത് ആരെന്ന് ചോദിച്ച് ആരാധകര്‍..!

Malayalilife
 ഹിന്ദി ഗാനം മനോഹരമായി  പാടി അമൃത സുരേഷ്; ഈണമിട്ട് കൂടെ നില്‍ക്കുന്നത് ആരെന്ന് ചോദിച്ച് ആരാധകര്‍..!

ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. ഇതിന് പിന്നാലെ അമൃതയും നടന്‍ ബാലയും പ്രണയിച്ച് വിവാഹിതരായി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇവര്‍ പിരിഞ്ഞു. പാപ്പു എന്ന ഓമനപേരില്‍ വിളിക്കുന്ന അവന്തികയാണ് ദമ്പതികളുടെ മകള്‍. തങ്ങളുടെ കുടുംബ വിശേഷങ്ങളും മറ്റുമൊക്കെ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മകളോടൊപ്പം പാട്ടുപാടുന്നതിന്റെയും മറ്റു ചിത്രങ്ങളും അമൃത പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍  തന്റെ  സുഹൃത്തിനൊപ്പം പാട്ടുപാടുന്ന അമൃതയുടെ  വീഡിയോ ആണ് വൈറലാകുന്നത്. 

എന്റെ കുടുംബം എന്ന ക്യാപ്ഷനോടെ, സുഹൃത്തുക്കള്‍ക്കൊപ്പം പാട്ടുപാടുന്ന വിഡിയോയാണ് അമൃത പങ്കുവച്ചത്. സ്വന്തം ബാന്‍ഡായ 'അമൃതംഗമയ'യിലെ അംഗങ്ങളാണ് വിഡിയോയില്‍. 'അജീബ്ദാസ്തന്‍ ഹേ' എന്ന ഹിറ്റ് ഗാനമാണ് അമൃത അതിമനോഹരാമായി പാടുന്നത്. കൂടെ താളമിട്ട് അമൃതംഗമയയിലെ സുഹൃത്തുക്കളും.ു. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. 1960ല്‍ പുറത്തിറയ 'ദില്‍ അപ്ന ഓര്‍ പ്രീത് പരേ' എന്ന ചിത്രത്തിലേതാണു ഗാനം. ഗാനം മനോഹരമായിട്ടുണ്ട് എന്നും ആരാധകര്‍ കമന്റു ചെയ്തിരുന്നു. എന്നാല്‍   അമൃതയുടെ  ഒപ്പമുളളത് ആരാണെന്നാണ് ആരാധകരിലേറെപേരും ചോദിച്ചത്. ്അമൃത രണ്ടാമത് കല്യാണം കഴിച്ചോ എന്നും ചിലര്‍ കമന്റായി ചോദിക്കുന്നുണ്ട്. 2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായെങ്കിലും പിന്നീട് പിരിയുകയായിരുന്നു.

Read more topics: # Amrutha suresh,# song in fb
Amrutha suresh song in fb

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES