Latest News

ബോയ് ഫ്രണ്ടിന്റെ മടിയിൽ ചാഞ്ഞ് കിടന്ന് ഇറാ ഖാൻ; ആൺ സുഹൃത്തിനൊപ്പമുള്ള മനോഹരനിമിഷങ്ങൾ അമീർ ഖാന്റെ മകൾ പങ്ക് വച്ചതോടെ താരപുത്രിയുടെ കാമുകനെ കണ്ടെത്താൻ പാപ്പരാസികൾ; ഇറ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച ചിത്രങ്ങൾ വൈറൽ

Malayalilife
ബോയ് ഫ്രണ്ടിന്റെ മടിയിൽ ചാഞ്ഞ് കിടന്ന് ഇറാ ഖാൻ; ആൺ സുഹൃത്തിനൊപ്പമുള്ള മനോഹരനിമിഷങ്ങൾ അമീർ ഖാന്റെ മകൾ പങ്ക് വച്ചതോടെ താരപുത്രിയുടെ കാമുകനെ കണ്ടെത്താൻ പാപ്പരാസികൾ; ഇറ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച ചിത്രങ്ങൾ വൈറൽ

ബിടൗണിലെ ഗ്ലാമർ ലോകത്ത് സിനിമയിൽ ഇറങ്ങാതെ തന്നെ ഇടംപിടിച്ചവരാണ് പല താരങ്ങളുടെയും മക്കൾ. അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ, ആമിർ ഖാന്റെ മകൾ ഇറാ,  ശ്രീദേവിയുടെ മകൾ  ജാൻവിഇവരൊക്കെ സിനിമയിലെത്തും മുമ്പ് താരങ്ങളായി മാറിയവരാണ്. ശ്രീദേവിയുടെ മകൾ ജാൻവിയും സെയ്ഫിന്റെ മകൾ സാറയും അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ആമിറിന്റെ മകൾ ഇറായുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ബി ടൗൺ.

ഇരുപത്തിരണ്ടുകാരിയായ ഇറാ, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.സോഷ്യൽമീഡിയയിൽ സജീവമായ നടി അടുത്തിടെ പങ്ക് വച്ച ചിത്രങ്ങളാണ് ഇപ്പോൾ ബി ടൗണിലെ ചൂടൻ വാർത്ത.ഇറ തന്റെ ആൺസുഹൃത്തും തമ്മിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

തന്റെ സുഹൃത്ത് മിഷാൽ കൃപലാനിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് ഇഷ പങ്കുവച്ചത്. ഫൊട്ടോയിലെ ആൺസുഹൃത്ത് ഇഷയുടെ ബോയ്ഫ്രണ്ടാണോയെന്നാണ് സോഷ്യൽ മീഡിയയിൽനിന്നും ഉയരുന്ന ചോദ്യം. തന്റെ സുഹൃത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ ഇറ പങ്ക് വച്ചതോടെ കാമുകനെ കണ്ടെത്താനൊരുങ്ങുകയാണ് പാപ്പരാസികൾ.

ഇൻസ്റ്റഗ്രാമിൽ ആർട്ടിസ്റ്റ്, നിർമ്മാതാവ്, സംഗീതജ്ഞൻ എന്നിങ്ങനെയാണ് മിഷാൽ കൃപലാനി തന്നെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഇറ ഖാനും സംഗീതം വളരെ ഇഷ്ടമാണ്. ഇഷ സംഗീതമാണ് പഠിച്ചതും. 2017 ൽ സംഗീതജ്ഞൻ റാം സമ്പത്തിന്റെ അസിസ്റ്റന്റായി ഇറ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആമിറിന്റെ ഡൽഹി ബെല്ലി, തലാഷ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് റാം സമ്പത്തായിരുന്നു.

Ameer Khan daughter Ira khan with boyfriend Mishaal Kripalani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES