വ്യത്യ്‌സ്തത നിറഞ്ഞ ഷോര്‍ട്ട് ഫിലിമുകളും വീഡിയോ ഗാനങ്ങളും കൊണ്ട് പ്രശസ്തനായ ബിലഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അള്ള് രാമേന്ദ്രന്‍'. കുഞ്ചോക്കോ ബോബന്‍ മാസ് ഗെറ്റപ്പില്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. യൂടൂബ് ട്രെന്റിങില്‍ രണ്ടാം സ്ഥാനത്താണ് ടീസറിപ്പോള്‍.
ഏറ്റവും ചെറിയ ബജറ്റില്‍ ചിത്രമൊരുക്കിയെന്ന് പേരില്‍ ഇടം പിടിച്ച വ്യക്തിയാണ് ബിലഹരി. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചാക്കോച്ചനൊപ്പം ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ ബാലമുരളി, കൃഷ്ണശങ്കര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുഞ്ചാക്കോ ബോബന്‍ ഇതുവരെ കാണാത്ത മട്ടിലുള്ള കഥാപാത്രമാണ് ടീസറില്‍.
ചിത്രത്തിന്റെ രചന സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഒരു മാസ്സ് ഗുണ്ടയുടെ വേഷമാണ് ചിത്രത്തില്‍ ചാക്കോച്ചന്. പതിവിലും വിപരീതമായി ചാക്കോച്ചന്‍ സ്‌ക്രീന്‍ നിറഞ്ഞപ്പോള്‍ അതേ ആവേശത്തില്‍ പ്രേക്ഷകരും അത് ഏറ്റെടുത്തിരിക്കുകയാണ്.