Latest News

വധുവായി ഒരുങ്ങിയ ശ്ലോകയെ കണ്ട് വാ പൊളിച്ച് ആകാശ്..! താലി കെട്ടിയ ഉടന്‍ ചുംബിച്ചിട്ടും മതിയായില്ല..! അംബാനിയുടെ മോന്റെ കല്യാണവീഡിയോ വൈറല്‍

Malayalilife
വധുവായി ഒരുങ്ങിയ ശ്ലോകയെ കണ്ട് വാ പൊളിച്ച് ആകാശ്..! താലി കെട്ടിയ ഉടന്‍ ചുംബിച്ചിട്ടും മതിയായില്ല..! അംബാനിയുടെ മോന്റെ കല്യാണവീഡിയോ വൈറല്‍

വ്യവസായപ്രമുഖന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആകാശ് അംബാനിയും  ബ്ലൂ റോസ് ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മെഹ്തയും മാര്‍ച്ച് 9നാണ് വിവാഹിതരായതാണ് ഇപ്പോള്‍ ലോകമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ശതകോടീശ്വരന്മാരും സിനിമാ താരങ്ങളും നയതന്ത്രപ്രതിനിധികള്‍ അടക്കമുള്ള ലോക നേതാക്കളും എത്തിയ വിവാഹം ആഡംബരത്തിന്റെ അവസാനവാക്കായിരുന്നു. ഇപ്ോള്‍ വിവാഹത്തിന്റെ വീഡിയോ പുറത്തിറങ്ങുമ്പോള്‍ അത് വൈറലാകുന്നത് ശ്ലോകയെ കണ്ട ആകാശിന്റെ അമ്പരപ്പും ഭാവഭേദങ്ങളും കൊണ്ടാണ്.

ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ആകാശിന്റെയും ശ്ലോകയുടെയും പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്. കോടികള്‍ ചിലവിട്ട് മാസങ്ങള്‍ക്ക് മുമ്പാണ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം നടന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മകന്റെ വിവാഹവും ആഡംബരം ഒട്ടും കുറയ്ക്കാതെ അംബാനി നടത്തിയത്. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് സെന്ററില്‍നടന്ന ചടങ്ങില്‍ ഇന്ത്യയിലെയും വിദേശത്തെയും രാഷ്ട്രീയവ്യവസായചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. 

സ്വര്‍ണത്തിനൊപ്പം ചുവപ്പ് തുന്നിയ ചുവപ്പ് ലെഹങ്കയായിരുന്നു ശ്ലോക വിവാഹത്തിനായി തെരെഞ്ഞെടുത്തത്. കുന്ദന്‍ നെക്ലസിനൊപ്പം വജ്രാഭരണങ്ങളും വധു ധരിച്ചപ്പോള്‍ അധികം വരന്‍മാര്‍ തെരെഞ്ഞെടുക്കാത്ത ലൈറ്റ് പിങ്ക് കുര്‍ത്തയായിരുന്നു ആകാശിന്റെ വേഷം. ആകാശിന്റെ ആഡംബരവിവാഹത്തിന്റെ വിഡിയോ പുറത്തുവന്നത് ഇപ്പോള്‍ കൗതുകമായിരിക്കയാണ്. ജിയോ വേള്‍ഡ് സെന്ററില്‍ ഒരുക്കിയ പ്രൗഡഗംഭീരമായ വേദിയില്‍ പാരമ്പര്യ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. വിവാഹത്തിനായി ഒരുങ്ങി വരുന്ന ശ്ലേകയെ കണ്ട് ആകാശ് അമ്പരക്കുന്നത് വിഡിയോയില്‍ കാണാം. വാ പൊളിച്ചാണ് ആകാശ് ശ്ലോകയെ നോക്കുന്നത്. കൈ കൂപ്പി വരാനും ആകാശ് ശ്ലോകയോട് ആവശ്യപ്പെടുന്നുണ്ട്. പിന്നീട് പരസ്പരം മാലയണിയിച്ച ശേഷംശ്ലോകയുടെ കവിളില്‍ ആകാശ് തെരുതെരെ ഉമ്മയും നല്‍കി. എത്ര ഉമ്മ വച്ചിട്ടും മതിവരാത്ത ഭാവമായിരുന്നു ആകാശിന്. ആശാക് എത്രത്തോളം ശ്ലോകയെ സ്‌നേഹിക്കുന്നു എന്നതിന് തെളിവായിട്ടാണ് ഇപ്പോള്‍ വീഡിയോ വൈറലാകുന്നത്.

ആകാശും ശ്ലോകയും സ്‌കൂള്‍ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്.. റസല്‍ മേത്തയുടെയും മോണയുടെയും മൂന്നു മക്കളില്‍ ഇളയവളാണു ശ്ലോക. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാണ്.

Read more topics: # Akash Ambani,# wedding scenes,# viral
Akash Ambani wedding scenes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക